Posted On
date_range Updated On
date_range ഓൺലൈൻ ഗെയിമിൽ പരാജയം; കഴുത്തറത്ത് ജീവനൊടുക്കാൻ യുവാവിന്‍റെ ശ്രമം, നില ഗുരുതരം
ഭുവനേശ്വർ: ഓൺലൈൻ ഗെയിമിൽ പരാജയപ്പെട്ടതിനെ തുടർന്ന് യുവാവ് കഴുത്തറത്ത് ജീവനൊടുക്കാൻ ശ്രമിച്ചു. ജർപാഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജെറെംഗ് ഗ്രാമത്തിലാണ് സംഭവം.
സൗമ്യ രഞ്ജൻ നായക്(24) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗരുതരമായി പരിക്കേറ്റ ഇയാൾ കട്ടക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് അധികൃതർ അറിയിച്ചു.
ഫോണിൽ ഗെയിം കളിക്കൽ പതിവാക്കിയ ഇയാൾ മൂന്ന് തവണ പരാജയപ്പെട്ടു. തുടർന്നാണ് കഴുത്ത് അറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. നായിക്കിനെ അംഗുൽ ജില്ല ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.