Posted On
date_range Updated On
date_range ഹോളി ആഘോഷത്തിനിടെ സുഹൃത്ത് വെടിയുതിർത്തു; യുവാവിന് ദാരുണാന്ത്യം
കൊൽക്കത്ത: ഹോളി ആഘോഷത്തിനിടെ കൊൽക്കത്തയിൽ വെടിവെപ്പ്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുഹൃത്തുക്കൾക്കിടയിലുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
നടുൻപള്ളിയിലെ റീജന്‍റ് പാർക്കിൽ നടന്ന ഹോളി ആഘോഷങ്ങൾക്കിടെയായിരുന്നു അക്രമണം നടന്നത്. സംഭവത്തിൽ ദിലീപ് ചൗഹാൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതി സുജിത് മാലിക് ഒളിവിലാണ്.
ഹോളി ആഘോഷത്തിനിടെ യുവതിയുടെ ദേഹത്ത് നിറം എറിഞ്ഞതിനെ ചൊല്ലിയാണ് സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ പ്രതി സുജിത് വെടിയുതിർക്കുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ പ്രദേശത്തെ എസ്.എസ്.കെ.എം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ദിലീപ് യാത്രാമധ്യേ മരണപ്പെട്ടു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.