Posted On
date_range Updated On
date_range ബൈക്കിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവർന്നു
കാസർകോട്: ബൈക്കിൽ സഞ്ചരിക്കുകയായിരുന്നയാളെ കാറിടിച്ച് വീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കവർന്നു. പണം തട്ടിയെടുത്തശേഷം ഇയാളെ റോഡരികിൽ ഉപേക്ഷിച്ചു. ചളിയങ്കോട് പാലത്തിന് സമീപത്ത് തിങ്കളാഴ്ച രാവിലെയാണ് സംഭവം.
അടുക്കത്ത്ബയല്‍ സ്വദേശിയായ മജീദിനെയാണ് (50) തട്ടിക്കൊണ്ടുപോയത്. ദൃക്സാക്ഷിയാണ് വിവരം മേൽപറമ്പ് പൊലീസിൽ അറിയിച്ചത്. സ്വമേധയാ കേസെടുത്ത പൊലീസ് ബൈക്കിന്റെ ആർ.സി ഉടമയായ കുണ്ടംകുഴി സ്വദേശിയെ വിളിച്ചുവരുത്തി മൊഴിയെടുത്തു.
ബൈക്ക് നേരത്തെ കാസര്‍കോട് സ്വദേശിക്ക് വിറ്റതാണെന്നും ആര്.സി മാറ്റിയിട്ടില്ലെന്നും ഇയാൾ പൊലീസിന് മൊഴി നൽകി.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് കാഞ്ഞങ്ങാട് ഭാഗത്ത് മജീദിനെ വഴിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.കുഴൽപണക്കടത്തുകാരനാണ് മജീദ് എന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.