രാജേന്ദ്രൻ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ പൊതു ശുചിമുറി വൃത്തിയാക്കാത്തത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു.
സംഭവത്തിൽ ആര്യനാട് കോട്ടയ്കം ഉണ്ടപ്പാറ കോരൻകുഴിവീട്ടിൽ രാജേന്ദ്രനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രി 10 മണിയോടെ തമ്പാനൂർ കെ.എസ്.ആർ.ടി.സി പബ്ലിക് കംഫർട്ട് സ്റ്റേഷനിലെത്തിയ കരമന നെടുങ്കാട് സുനിൽകുമാർ (46) ടോയ്ലറ്റും പരിസരവും വൃത്തിഹീനമായി കിടക്കുന്നത് ചോദ്യം ചെയ്തു. കംഫർട്ട് സ്റ്റേഷനിലെ മുൻ ജീവനക്കാരനായ സുനിൽകുമാറിന്റെ വിമർശനം സ്റ്റേഷൻ വൃത്തിയാക്കുന്ന രാജേന്ദ്രന് ഇഷ്ടപ്പെട്ടില്ല.
തുടർന്ന് ഇയാൾ കത്രിക ഉപയോഗിച്ച് സുനിൽകുമാറിന്റെ ഇടത് വയറിൽ കുത്തുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ രാജേന്ദ്രനെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.