എബിന്‍
Posted On
date_range Updated On
date_range പോക്‌സോ കേസിലെ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്
തൃശൂർ: പോക്‌സോ കേസിലെ പ്രതിയെ 50 വര്‍ഷം കഠിനതടവിനും 3.70 ലക്ഷം പിഴ അടക്കാനനും തൃശൂര്‍ അതിവേഗ സ്‌പെഷല്‍ പോക്‌സോ കോടതി (2) ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വലക്കാവ് സ്വദേശി ഇമ്മട്ടി വീട്ടില്‍ എബിന്‍ (24)നെയാണ് ജഡ്ജ് ജയപ്രഭു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
പിഴ തുക അടക്കാത്ത പക്ഷം മൂന്ന് വര്‍ഷവും രണ്ട് മാസവും കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 32 രേഖകളും 6 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത, അഭിഭാഷകനായ ടി. ഋഷിചന്ദ് എന്നിവര്‍ ഹാജരായി. സി.പി.ഒമാരായ വിനീത്കുമാര്‍, ജോഷി എന്നിവര്‍ സഹായികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.