Posted On
date_range Updated On
date_range മദ്യപിക്കുന്നതിനിടെ തർക്കം; വയോധികനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ
തലശ്ശേരി: വയോധികനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ഗുരുതരമായി പരിക്കേറ്റ ചെമ്പിലോട് സ്വദേശി നാസറിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഷാഹിദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തലശ്ശേരി ബസ് സ്റ്റാൻഡിനു സമീപം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ബസ് സ്റ്റാൻഡിന്റെ ഒഴിഞ്ഞ ഭാഗത്ത് ഇരുവരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെ തർക്കം ഉടലെടുക്കുകയും പിന്നാലെ ഷാഹിദ് ബ്ലേഡ് ഉപയോഗിച്ച് നാസറിന്‍റെ കഴുത്തിൽ ആഴത്തിൽ മുറിക്കുകയുമായിരുന്നു. നാട്ടുകാർ ചേർന്ന് പൊലീസിനെ വിവരം അറിയിച്ചു.
തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. നാസറിന്റെ പരിക്ക് ഗുരുതരമാണ്. നാട്ടുകാർ പിടികൂടിയ ഷാഹിദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷാഹിദിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.