Posted On
date_range Updated On
date_range നേപ്പാൾ സ്വദേശിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
പത്തനംതിട്ട: നേപ്പാൾ സ്വദേശിനിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ കോയിപ്രം പൊലീസ് കുടുക്കി. നേപ്പാൾ സ്വദേശിയും ആയിരൂരിൽ താമസക്കാരനുമായ രാജ്‌കുമാർ പരിയാറാണ് (32) അറസ്റ്റിലായത്.
കഴിഞ്ഞവർഷം മാർച്ചിലാണ് ഇയാൾ വാടകക്ക് താമസിക്കുന്ന അയിരൂർ ആട് ഫാമിനടുത്തുള്ള വീട്ടിൽവെച്ച് ബലമായി പീഡിപ്പിച്ചത്. ഈമാസം എട്ടിന് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കോയിപ്രം പൊലീസ് പ്രതിയെ ആലുവയിൽ കണ്ടെത്തുകയായിരുന്നു.
ഇയാൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്.ഐ അനൂപ്, ജീവൻ ദാസ്, സൈഫുദ്ദീൻ, ഷെബി എന്നിവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.