Posted On
date_range Updated On
date_range അസം സ്വദേശിയായ പാൻമസാല വിൽപനക്കാരനെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ പിടിയിൽ
തൃപ്പൂണിത്തുറ: അസം സ്വദേശിയായ പാൻമസാല വില്പനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി കടവന്ത്ര കോണത്തറ വീട്ടിൽ മാണിക്യൻ എന്നു വിളിക്കുന്ന കെ.ബി. കൃഷ്ണനുണ്ണി (29), മൂന്നാം പ്രതി തൃപ്പൂണിത്തുറ നടമ മാർക്കറ്റ് റോഡ് പൊയ്ന്തറ കോളനിയിൽ ഈരേലിൽ വീട്ടിൽ പാപ്പി എന്നു വിളിക്കുന്ന ഇ.പി. ഹരീഷ് (32) എന്നിവരെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിന് ഇരുമ്പനം ചിത്രപ്പുഴ റോഡിലെ ബിവറേജസ് ഷോപ്പിനടുത്തുള്ള പാൻമസാല കടയിൽ എത്തിയ പ്രതികൾ കട നടത്തുന്ന അസം സ്വദേശി ബൊർദാർ അലിയെ (25) ഹെൽമറ്റ് കൊണ്ട് അടിച്ച് വീഴ്ത്തി പണം കവരുകയായിരുന്നു. കേസിലെ രണ്ടും നാലും പ്രതികൾ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.