Posted On
date_range Updated On
date_range ഒളിവിൽ കഴിഞ്ഞ പ്രതി 20 വർഷത്തിനുശേഷം പിടിയിൽ
അരൂർ: കൊലപാതകശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 20 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ 2004ൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിലാണ് എഴുപുന്ന പാലയ്ക്കൽ വീട്ടിൽ ഷിബു (ഷീബൻ-58) പിടിയിലായത്. കോട്ടയം, ഇടുക്കി ജില്ലകളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ. കുത്തിയതോട് എസ്.എച്ച്.ഒ എം. അജയ മോഹൻ, എസ്.ഐ പി.ആർ രാജീവ്, സിവിൽ പൊലീസ് ഓഫീസർ എം.മനു എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏറ്റുമാനൂരിൽ നിന്ന് ഷിബുവിനെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.