ബാലികക്ക് പീഡനം; വയോധികൻ അറസ്റ്റിൽ

പത്തനംതിട്ട: അക്ഷരം പഠിക്കാൻ വീട്ടിലെത്തിയ നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊടുമൺ രണ്ടാംകുറ്റി ലതാഭവനം വീട്ടിൽ വിദ്യാധരനെ(69) കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യയാണ് കുട്ടിയെ പഠിപ്പിച്ചിരുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ പ്രവീൺ, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ സന്തോഷ്‌, എസ്.സി.പി. അൻസാർ, സി.പി.ഒമാരായ സൂര്യമിത്ര, അജിത് എന്നിവരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags:    
News Summary - Abuse of the girl child; The elderly man was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.