സുമേഷ്
ആലപ്പുഴ: നഗരത്തിലെ വിവിധ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികളിലും വീടുകളിലും മോഷണം പതിവാക്കിയ പ്രതി അറസ്റ്റിൽ. കളർകോട് പെരുർ കോളനിയിൽ സുമേഷിനെയാണ് (39) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
തത്തംപള്ളി പരിസരങ്ങളിലും ചെട്ടികാട് പരിസരങ്ങളിലും പള്ളികളിലെ കാണിക്കവഞ്ചികളിൽനിന്ന് ഇയാൾ മോഷണം നടത്തിയിരുന്നു.
തത്തംപള്ളിയിലെ ഒരുവീട്ടിൽ നിന്ന് സൈക്കിൾ മോഷ്ടിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് പ്രതിയെക്കുറിച്ചുള്ള സൂചന കിട്ടിയെങ്കിലും പിടികൂടാനായിരുന്നില്ല. കഴിഞ്ഞ ദിവസം ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തി കൊല്ലത്തേക്ക് യാത്രനടത്തുന്നതായി നോർത്ത് പൊലീസിന് ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്.
ജില്ലയിലെ പല സ്റ്റേഷനുകളിലെയും മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.