ഏഴുവയസുകാരിയെ ചോക്ലേറ്റ് നൽകി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

ലഖ്നോ: ഏഴുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ഇരുപത്തിയൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കൂർ എന്നയാളാണ് പിടിയിലായത്.

ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് സംഭവം. ഒരു വിവാഹ ആഘോഷത്തിനിടെ അങ്കൂർ പെൺകുട്ടിയെ ചോക്ലേറ്റ് നൽകി കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലില്‍ പെൺകുട്ടി അങ്കൂറിനൊപ്പം വയലിൽ നിന്ന് മടങ്ങുന്നത് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് രക്തസ്രാവം കണ്ടെത്തിയത്തോടെ ആളുകൾ ഉടൻതന്നെ അങ്കൂറിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലും തുടർന്ന് സൈഫായ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇറ്റാവ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌.എസ്‌.പി) സഞ്ജയ് കുമാർ വർമ പറഞ്ഞു.

ബാക്കേവാർ പ്രദേശത്തെ ഒരു ഗസ്റ്റ് ഹൗസിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം എത്തിയതാണ് പെൺകുട്ടി. പ്രതി അങ്കുർ പെൺകുട്ടിയെ ചോക്ലേറ്റ് നൽകി കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്‌ത് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പെൺകുട്ടിയെ ചികിത്സയ്ക്കായി സൈഫായ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലേക്ക് മാറ്റിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കാൻ പൊലീസും ഫോറൻസിക് സംഘവും ശ്രമം നടത്തുന്നുണ്ട്. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - A seven-year-old girl was molested with chocolate: one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.