Posted On
date_range Updated On
date_range ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; 38 കാരന് ജീവപര്യന്തം
ബലിയ (യുപി): ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ഉത്തർപ്രദേശിലെ ബലിയയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 38 കാരനായ രോഹിത് ചൗഹാനെയാണ് പ്രത്യേക ജഡ്ജി ഗോവിന്ദ് മോഹൻ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴക്കും വിധിച്ചത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമപ്രകാരം ചൗഹാൻ കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി ജനുവരി 24 ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം മെയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.