അജയൻ
Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റയാൾ അറസ്റ്റിൽ
പാലോട്: സ്കൂൾ-കോളജ് പരിസരങ്ങളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നയാൾ അറസ്റ്റിൽ. പാലോട് പ്ലാവറ സ്വദേശി അജയനാണ് (48) നൂറോളം നിരോധിത പുകയില ഉൽപന്നങ്ങളുമായി പാലോട് പൊലീസിന്‍റെ പിടിയിലായത്.
ജില്ല പൊലീസ് മേധാവി ശിൽപ ദേവയ്യയുടെ നിർദേശാനുസരണം പാലോട് ഇൻസ്പെക്ടർ പി. ഷാജിമോന്‍റെ നേതൃത്വത്തിൽ എസ്.ഐ നിസാറുദ്ദീൻ ഉൾപ്പെടെയുള്ളവർ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.