പിതാവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഭിന്നശേഷി യുവാവും ഭാര്യയും അറസ്റ്റിൽ

ബംഗളൂരു: ബാഗൽകോട്ട് ജില്ലയിൽ സ്വത്ത് തർക്കത്തെത്തുടർന്ന് പിതാവിനെ വധിക്കാൻ ഭിന്നശേഷിക്കാരനായ യുവാവ് വാടകക്കൊലയാളിയെ നിയോഗിച്ചു. സംഭവത്തിൽ ചന്നബാസപ്പ (38), ഭാര്യ ശിവബാസവ്വ (32), സുഹൃത്ത് രമേശ് മണഗോളി (40), വാടകക്കൊലയാളിയെന്ന് കരുതുന്ന മഹന്ദേഷ്(30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചന്നബാസപ്പയുടെ പിതാവ് ചെന്നപ്പയെ(66) വ്യാഴാഴ്ച മഹന്ദേഷ് കത്തികൊണ്ട് കുത്തിയും തലയിൽ കല്ലിടിച്ചും വധിക്കാൻ ശ്രമിച്ചിരുന്നു. പൊലീസ് കേസെടുത്ത് ചോദ്യം ചെയ്തപ്പോൾ തനിക്ക് ലഭിച്ച ക്വട്ടേഷൻ വെളിപ്പെടുത്തുകയായിരുന്നു. പിതാവിനെ ഇല്ലാതാക്കാൻ മൂന്ന് ലക്ഷം രൂപയാണ് പ്രതിഫലം നിശ്ചയിച്ചതെന്ന് പൊലീസ് പറഞ്ഞു. 30 ഏക്കർ വീതം വെക്കുന്നത് സംബന്ധിച്ച് യുവാവും പിതാവും തമ്മിൽ തർക്കം ഉണ്ടായിരുന്നു.

Tags:    
News Summary - A differently-abled youth and his wife were arrested for quoting him to kill his father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.