പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ 65 കാരനെ അടിച്ചു കൊന്നു

ചണ്ഡീഗഡ്: കൊച്ചുമകന്‍റെ പിറന്നാൾ ആഘോഷത്തിനിടെ 65കാരനെ നാലംഗ സംഘം മർദിച്ച് കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ മണിപ്പാൽ (65) ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിഹാർ സ്വദേശികളായ വസീദ് ഖാൻ,അർചിത് സിങ്,വിശാൽ കുമാർ,രവി കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയിലായിരുന്ന സംഘം ആഘോഷം നടക്കുന്ന മണിപ്പാലിന്‍റെ വീട്ടിലേക്ക് എത്തുകയും ബഹളം വെച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നെന്നും ചോദ്യം ചെയ്തപ്പോൾ കയ്യേറ്റം ചെയ്തെതായും മകൻ പറഞ്ഞു.

സി.സി. ടിവിയുടെ ദൃശ്യങ്ങളാണ് പ്രതികളെ രണ്ട് മണിക്കൂറിനുള്ളിൽ പിടിക്കൂടാൻ സഹായിച്ചതെന്നും കൊലപാതക കുറ്റത്തിന് പ്രതികൾക്കെതിരെ കേസെടുത്തിണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - 65-year-old beaten to death during grandson’s birthday, 4 held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.