Posted On
date_range Updated On
date_range അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത 13കാരൻ അറസ്റ്റിൽ
ലഖ്നോ: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 13കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലാണ് സംഭവം. പ്രതിയെ പ്രയാഗ്‌രാജിലെ ശിശുക്ഷേമ കേന്ദ്രത്തിലേക്ക് അയച്ചതായി പൊലീസ് സൂപ്രണ്ട് ഹേംരാജ് മീണ പറഞ്ഞു.
പ്രതിക്കെതിരെ ആദ്യം ശാരീരിക പീഡനത്തിനായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പെൺകുട്ടിയെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ബലാത്സംഗത്തിനിരയായതായി ഡോക്ടർ സ്ഥിരീകരിച്ചു. തുടർന്നാണ് പ്രതിക്കെതിരെ ബലാത്സംഗത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
നേരത്തെ നടത്തിയ അന്വേഷണത്തിൽ പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഹേംരാജ് മീണ കൂട്ടിച്ചേർത്തു.
12 വയസ്സിന് മുകളിലുള്ള കുട്ടിക്ക് ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകൾ പ്രകാരം നടപടികൾ നേരിടേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.