സുധാകരന്
Posted On
date_range Updated On
date_range പോക്സോ കേസിൽ 27 വർഷം കഠിന തടവ്
ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരനായ 11കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മേത്തല എല്‍തുരുത്ത് പള്ളിയില്‍ വീട്ടില്‍ സുധാകരനെ (53) ഇരിങ്ങാലക്കുട അതിവേഗ പോക്സോ കോടതി 27 വർഷം കഠിന തടവിനും 1.35 ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു.
2021 ആഗസ്റ്റ് 17നാണ് സംഭവം. കൊടുങ്ങല്ലൂർ സി.ഐ ആയിരുന്ന ബ്രിജുകുമാർ ആണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല, അഡ്വ. കെ.എൻ. സിനിമോൾ എന്നിവർ ഹാജരായി. പിഴ ഈടാക്കിയാൽ അതിജീവിതക്ക് നഷ്ടപരിഹാരം നൽകാനും മതിയായ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസ് അതോറിറ്റിക്കും നിർദേശം കോടതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.