Posted On
date_range Updated On
date_range കിടപ്പുമുറിയിൽ 17കാരിയെ ബലാത്സംഗം ചെയ്ത 21കാരൻ അറസ്റ്റിൽ
നീലേശ്വരം: നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനേഴുകാരിയെ കിടപ്പുമുറിയിൽ കയറി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ എരിക്കുളത്തെ 21കാരനെതിരെ നീലേശ്വരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ മാർച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ രാത്രി 10ന് സുഹൃത്തായ യുവാവ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഭയംകാരണം പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം ആരോടും പറഞ്ഞിരുന്നില്ല. കൗൺസലിങ്ങിനിടെയാണ് പീഡനവിവരം അധികൃതരോട് പറഞ്ഞത്. തുടർന്ന് മാതാവ് നീലേശ്വരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ നീലേശ്വരം പൊലീസ്റ്റ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.