ജ്യോതിലാൽ
Posted On
date_range Updated On
date_range 14 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ്; 21കാരൻ അറസ്റ്റിൽ
പള്ളൂർ: 14 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ 21കാരനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി നിടുമ്പ്രത്തെ തട്ടാരത്ത് അമ്പാടി ഹൗസിൽ എം.കെ. ജ്യോതിലാലാണ് (21) അറസ്റ്റിലായത്.
ഇടയിൽപീടികയിൽ വാടക വീട്ടിൽ താമസിക്കുന്ന ജ്യോതിലാൽ മൊബൈൽ ഫോൺ വഴി പെൺകുട്ടിയെ പരിചയപ്പെട്ടതിനുശേഷം പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ പുതുച്ചേരിയിലെ പോക്സോ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.