മല്ലപ്പള്ളി: വിവാഹവാഗ്ദാനം നൽകി 16കാരിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗിക അതിക്രമം കാട്ടിയ വിവാഹിതനായ യുവാവിനെ പോക്സോ കുറ്റം ചുമത്തി പെരുമ്പെട്ടി പൊലീസ് പിടികൂടി. ആറന്മുള മാലക്കര പ്ലാവിൻ ചുവട് ശ്രീശൈലം വിഷ്ണു സുധീഷാണ് (24) അറസ്റ്റിലായത്. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
പെൺകുട്ടി പഠിക്കുന്ന സ്കൂളിനു സമീപം തമ്പടിച്ച വിഷ്ണു, സ്കൂൾ വാർഷികാഘോഷ ദിവസം ഉച്ചക്ക് ശേഷം ബൈക്കിലെത്തി വെണ്ണിക്കുളത്തേക്ക് കൂട്ടിക്കൊണ്ടുപോകുംവഴി ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. സംഭവം വീട്ടിലറിഞ്ഞപ്പോൾ യുവാവുമായുള്ള ബന്ധത്തിൽനിന്ന് പിൻമാറിയ പെൺകുട്ടിയെ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ കോട്ടാങ്ങൽ-കൊച്ചെരെപ്പ് റോഡിൽ തടഞ്ഞുനിർത്തി ഇയാൾ മർദിച്ചു.
തുടർന്ന്, മാതാവിനൊപ്പം പെൺകുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പെരുമ്പെട്ടി പൊലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. എസ്.ഐ പി.കെ. പ്രഭയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഇയാളെ മണിക്കൂറുകൾക്കകം പിടികൂടി.
ബുധനാഴ്ച രാത്രി 8.15ന് ഭാര്യാവസതിക്ക് സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ കയറ്റിക്കൊണ്ടുപോയ ബൈക്ക് പൊലീസ് കണ്ടെടുത്തു. വിഷ്ണുവിനെ വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.