അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 12 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിൽ അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 12 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഒമ്പതു സ്ത്രീകളും മൂന്നു പുരുഷന്മാരും ഉൾപ്പെടുന്നതാണ് സംഘം.

നിരവധി നിരീക്ഷണ കാമറകളും സോഷ്യൽ മീഡിയയിൽ പെൺവാണിഭ ശൃംഖല നിയന്ത്രിക്കാൻ ഉപയോഗിച്ച സ്മാർട്ട്‌ഫോണുകളും ക്രിമിനൽ സെക്യൂരിറ്റി വകുപ്പ് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികളെ ബന്ധപ്പെട്ട വകുപ്പകൾക്ക് കൈമാറി.

നിയമവിരുദ്ധ പ്രവർത്തനം, പൊതു ധാർമികതക്ക് വിരുദ്ധമായ പ്രവർത്തനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരായ നടപടിയുടെ ഭാഗമായാണ് അറസ്റ്റ്. ഇത്തരം പ്രവൃത്തികളും മനുഷ്യക്കടത്തും നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - 12 persons involved in immoral activities were arrested in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.