ക​ഞ്ചാ​വ് കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ൾ

കാറിൽ കഞ്ചാവ് കടത്തിയ കേസ്: പ്രതികൾക്ക് കഠിനതടവും പിഴയും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കാറിൽ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ വീതം പിഴയും ശിക്ഷ. അജാനൂർ മൂലക്കണ്ടം പ്രവീൺ നിവാസിൽ വി. പ്രവീൺ (43), വെള്ളിക്കോത്ത് കുഞ്ഞിപ്പുരയിൽ ഹൗസിൽ പി. വൈശാഖ് എന്ന ജിത്തു (30) എന്നിവരെയാണ് കാസർകോട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണം.

2021 ഒക്ടോബർ 10ന് പുലർച്ച 2.45 ഓടെയാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് സമീപം കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിൽ കാറിൽ കടത്തുകയായിരുന്ന 2.050 കിലോഗ്രാം കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്. അന്നത്തെ ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ എ. ബാവയും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കേസിൽ അന്നത്തെ സബ് ഇൻസ്പെക്ടറായിരുന്ന കെ. ശ്രീജേഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി മുൻ അഡീഷനൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹനൻ ഹാജരായി.

Tags:    
News Summary - drug smuggling case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.