Posted On
date_range Updated On
date_range പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 100 പവൻ കവർന്നു
നാഗർകോവിൽ: ഗണപതിപുരത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 100 പവൻ സ്വർണ്ണാഭരണം കവർന്നു. റിയൽ എസ്റ്റേറ്റ് സംരംഭകൻ മുരുകന്റെ വീട്ടിലാണ് സംഭവം. മകന്റ പഠനവുമായി ബന്ധപ്പെട്ട് കുടുംബത്തോടെ മുരുകൻ ചെന്നൈയിൽ പോയ തക്കം നോക്കിയാണ് മോഷണം.
തിങ്കളാഴ്ച മുരുകന്റെ പിതാവ് ഭൂതലിംഗം വീട് നോക്കാൻ വന്നപ്പോഴാണ് വീടും സമീപത്തെ ഓഫിസും തുറന്ന നിലയിൽ കണ്ടത്. ഉടനെ വിവരം രാജാക്കമംഗലം പൊലീസിനെ അറിയിച്ചു.
തുടർന്ന് കന്യാകുമാരി ഡി.എസ്.പി രാജ, ഇൻസ്പെക്ടർ കണ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. നൂറോളം പവൻ ആഭരണം നഷ്ടമായി എന്നാണ് പ്രാഥമിക നിഗമനം. മുരുകൻ തിരിച്ചെത്തിയാലെ യഥാർത്ഥ വിവരം അറിയാൻ കഴിയുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.