Posted On
date_range Updated On
date_range പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 10വര്‍ഷം കഠിനതടവ്
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു.ഐരാപുരം വളയന്‍ചിറങ്ങര മേയ്ക്കാമോളം വീട്ടില്‍ സുരേഷിനെയാണ് (50) പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 2021 ഏപ്രിലിലാണ് സംഭവം. തടിയിട്ട പറമ്പ് പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
എസ്.ഐ എന്‍.എസ്. റോയ്, എ.എസ്.ഐ അബൂബക്കര്‍, എസ്.സി.പി.ഒമാരായ എ.ആര്‍. ജയന്‍, ബിന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അഡ്വ. എ. സിന്ധുവായിരുന്നു പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.