പോക്സോ കേസ്; പത്തുവയസുകാരിയെ രക്ഷിച്ച് പൊലീസ്, അമ്മയും വിദേശിയും അറസ്റ്റിൽ

മുംബൈ: സെക്സ് റാക്കറ്റിൽനിന്ന് പത്തുവയസുകാരിയെ രക്ഷിച്ച് നവി മുംബൈ പൊലീസ് ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂനിറ്റ്. സംഭവത്തിൽ കുട്ടിയുടെ അമ്മയും വിദേശിയും അറസ്റ്റിൽ. ഒക്ടോബർ 30ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥആനത്തിലാണ് അന്വേഷണം നടത്തിയത്.

മഹാരാഷ്ടേരയിലെ കോപർഗാവിലാണ് സംഭവം. ഏകദേശം പത്ത് വയസ് പ്രായമുള്ള പെൺകുട്ടിയെ തലോജ ഫേസ്2 പ്രദേശത്തെ യുവാവിന്‍റെ അടുത്തേക്ക് അയക്കുന്നുവെന്നും സെക്സ് റാക്കറ്റാണെന്നാണ് സംശയം എന്നുമാണ് വിവരം ലഭിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ പെൺകുട്ടിയെ രക്ഷപ്പെടുത്തി. അവിടെ താമസിച്ചിരുന്ന വിദേശിയായ ഫാറൂഖ് അല്ലാവുദ്ദീൻ ഷെയ്ഖ് (70) എന്നയാളെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്ന് അറിഞ്ഞിട്ടും ഫാറൂഖ് മദ്യം കുടിപ്പിക്കുകയും പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഫാറൂഖ് കുട്ടിയുടെ അമ്മക്ക് പ്രതിമാസം 2.5 ലക്ഷം രൂപ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), പോക്സോ നിയമം, അനാശാസ്യം (തടയൽ) നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് -പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - 10 year old girl rescued from flesh trade her mother and 70 year old NRI abuser held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.