നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾ

ഞാ​യ​റാ​ഴ്ച അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ഞ്ച് നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ന്റെ തീ​യ​തി​യി​ൽ മാ​ത്രം എ​ന്തി​നി​ത്ര തി​ടു​ക്കം എ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നോ​ടു​ത​ന്നെ നേ​രി​ട്ട് ചോ​ദി​ച്ച​താ​യി​രു​ന്നു. മാ​ർ​ച്ച് 26ന് ​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യും ക​ഴി​ഞ്ഞ് ചി​ത്രം തെ​ളി​ഞ്ഞാ​ൽ പ്ര​ചാ​ര​ണ​ത്തി​ന് ര​ണ്ടാ​ഴ്ച മാ​ത്ര​മാ​ണ് ബാ​ക്കി​യു​ണ്ടാ​വു​ക​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഈ ​ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്.

ചോ​ദ്യ​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം ക​ഴി​ഞ്ഞ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ നേ​രി​ൽ​ക്ക​ണ്ട് ചോ​ദി​ച്ചി​ട്ടും മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ക​മീ​ഷ​ൻ ഉ​​ദ്യോ​ഗ​സ്ഥ​രെ​ക്ക​ണ്ട് ഇ​തേ ചോ​ദ്യം ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ, സാ​ക്ഷ​ര​ത​യി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന കേ​ര​ളം പോ​ലൊ​രു സം​സ്ഥാ​ന​ത്തി​ന് പ്ര​ചാ​ര​ണ​ത്തി​ന് കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ളെ​ന്തി​നാ​ണെ​ന്നൊ​രു മ​റു​ചോ​ദ്യം ചോ​ദി​ച്ച് ഒ​ഴി​യു​ക​യാ​ണ് ചെ​യ്ത​ത്.

പ​രി​മി​ത​പ്പെ​ടു​ന്ന പ്ര​ചാ​ര​ണ ദി​ന​ങ്ങ​ൾ

കേ​ര​ള​ത്തോ​ടൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കി​ട്ട് ന​ട​ത്തു​ന്ന​ത് അ​സ​മി​ലും പു​തു​ച്ചേ​രി​യി​ലു​മാ​ണ്. അ​ഞ്ച് നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് താ​ര​ത​മ്യേ​ന ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ള്ള​ത് ഈ ​മൂ​ന്നി​ട​ങ്ങ​ളി​ലു​മാ​ണ്. അ​തു കൊ​ണ്ടാ​ണ് ബി.​ജെ.​പി​യും ക​മീ​ഷ​നും ചേ​ർ​ന്ന് ന​ട​ത്തി​യ ക​ളി​യാ​ണി​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്. മു​സ്‍ലിം, ക്രൈ​സ്ത​വ സ​മു​ദാ​യ​ങ്ങ​ൾ ഒ​രു​മി​ച്ച് ജ​ന​സം​ഖ്യ​യു​ടെ പ​കു​തി വ​രു​ന്ന കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം പ്ര​ചാ​ര​ണ​ത്തി​നാ​യി കി​ട്ടു​ന്ന വി​ര​ലി​ലെ​ണ്ണാ​വു​ന്ന ദി​വ​സ​ങ്ങ​ളി​ൽ റ​മ​ദാ​ൻ, ഈ​ദു​ൽ ഫി​ത്ർ, പെ​സ​ഹ വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി, ഈ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ട​ന്നു​പോ​ക​ണം.

ഇ​തി​ൽ മ​ത്സ​ര രം​ഗ​ത്തു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ ചി​ത്രം തെ​ളി​ഞ്ഞ ശേ​ഷ​മാ​ണ് ക്രൈ​സ്ത​വ​രു​ടെ വി​ശു​ദ്ധ​വാ​രം വ​രു​ന്ന​ത്. ചു​രു​ക്ക​ത്തി​ൽ പാ​ർ​ട്ടി​ക​ൾ​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ഏ​പ്രി​ൽ ഏ​ഴു​വ​രെ പ​ര​മാ​വ​ധി 10 ദി​വ​സ​മേ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് ല​ഭി​ക്കൂ. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​ൻ വൈ​കി​യ കോ​ൺ​ഗ്ര​സി​നെ​യാ​ണ് ഇ​തേ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക. ക​മീ​ഷ​ൻ ബി.​ജെ.​പി​ക്കു​വേ​ണ്ടി ക​ളി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​രി​യാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഇ​ങ്ങ​നെ നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്റെ പി​ടി​പ്പു​കേ​ട് ത​ന്നെ​യാ​ണ്. ഇ​ത്ത​രം ദൗ​ർ​ബ​ല്യ​ങ്ങ​ളെ സ​സൂ​ക്ഷ്മം പി​ന്തു​ട​ർ​ന്നാ​ണ​ല്ലോ കോ​ൺ​ഗ്ര​സി​ന്റെ പ​രാ​ജ​യം ബി.​ജെ.​പി ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്.

യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന തെ​ര​​ഞ്ഞെ​ടു​പ്പ്

പ​തി​വി​ൽ​നി​ന്ന് ഭി​ന്ന​മാ​യി വോ​ട്ട​ർ​മാ​രെ കൂ​ടു​ത​ൽ ചേ​ർ​ക്കു​ന്ന​തി​നു​പ​ക​രം നി​ല​വി​ലു​ള്ള​വ​രെ പോ​ലും രേ​ഖ​ക​ൾ ചോ​ദി​ച്ച് എ​സ്.​ഐ.​ആ​റി​ലൂ​ടെ നി​ര​വ​ധി പേ​രെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് അ​രി​ച്ചൊ​ഴി​വാ​ക്കി ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ ​പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​ർ​ക്കു​പോ​ലും വോ​ട്ടു​ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത വി​ധം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രെ പോ​ളി​ങ് ബൂ​ത്തു​ക​ളി​ലെ​ത്തി​ക്കാ​ൻ കോ​ടി​ക​ൾ ചെ​ല​വി​ട്ട് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ കേ​ര​ള​ത്തി​ന്റെ കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ ബൂ​ത്തി​ലെ​ത്താ​നു​ള്ള സാ​വ​കാ​ശം പോ​ലും തീ​യ​തി നി​ശ്ച​യി​ച്ച​പ്പോ​ൾ ന​ൽ​കി​യി​ല്ല. മ​ല​യാ​ളി​ക​ൾ തൊ​ഴി​ലി​നാ​യി പോ​യ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വോ​ട്ടി​നാ​യി നാ​ട്ടി​ലെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​തി​നു​ള്ള സാ​വ​കാ​ശ​വും ല​ഭി​ക്കാ​ത്ത നാ​ളു​ക​ൾ നോ​ക്കി​യാ​ണ് നി​യ​മ​സ​ഭാ ​തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നു​പോ​ലും തോ​ന്നി​​പ്പോ​കും.

എ​സ്.​ഐ.​ആ​ർ വേ​ള​യി​ൽ ഫോം 6 ​എ ഉ​പ​യോ​ഗി​ച്ച് പ്ര​വാ​സി​ക​ൾ​ക്ക് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാ​മെ​ന്ന് ആ​ശ്വ​സി​പ്പി​ച്ചി​രു​ന്ന ക​മീ​ഷ​ൻ അ​തി​ന് ശേ​ഷം ന​ട​ത്തു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​ർ​ക്ക് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലാ​താ​ക്കു​ക​യാ​ണ് തി​ടു​ക്ക​പ്പെ​ട്ട് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തി​ലൂ​ടെ ചെ​യ്ത​ത്. ​പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​നി​​ടെ കേ​ര​ള​ത്തി​ലെ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ​ക്ക് നാ​ട്ടി​ലെ​ത്താ​ൻ എ​ന്ത് സം​വി​ധാ​ന​മാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഒ​രു​ക്കി​യ​തെ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ സ​ന്തോ​ഷ് കു​മാ​ർ എം.​പി ​ചോ​ദി​ച്ചെ​ങ്കി​ലും മ​ന്ത്രി​യു​ടെ പ​ക്ക​ൽ മ​റു​പ​ടി​യി​ല്ലാ​യി​രു​ന്നു. ഓ​രോ വോ​ട്ടും നി​ർ​ണാ​യ​ക​മാ​കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ചാ​ർ​ട്ട​ർ ചെ​യ്ത വി​മാ​ന​ങ്ങ​ളി​ൽ​പോ​ലും പ്ര​വാ​സി​ക​ൾ വോ​ട്ടു​ചെ​യ്യാ​ൻ വ​രാ​റു​ള്ള കേ​ര​ള​ത്തി​ൽ അ​വ​സാ​നി​ക്കാ​ത്ത പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം അ​തി​ന് ത​ട​സ്സ​മാ​കും.

Tags:    
News Summary - A snap election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.