കർഷക പ്രക്ഷോഭം: വെൽഫെയർ പാർട്ടി രാജ്ഭവൻ മാർച്ച് ചൊവ്വാഴ്ച

തിരുവനന്തപുരം: രാജ്യത്ത് ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം അർപ്പിച്ച്​ വെൽഫെയർ പാർട്ടിയുടെ രാജ്ഭവൻ മാർച്ച് ഡിസംബർ 22 ന്  നടക്കും. വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്‍റ്​  ഡോ. എസ്. ക്യൂ.ആർ ഇല്യാസ് മാർച്ച് ഉദ്ഘാടനം ചെയ്യും.

കർഷക പ്രക്ഷോഭത്തിലെ സജീവസാന്നിധ്യമായ പി.റ്റി ജോൺ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം, റസാഖ് പാലേരി, കെ.എ ഷഫീഖ്, സുരേന്ദ്രൻ കരിപ്പുഴ, ജോസഫ് ജോൺ, ജബീന ഇർഷാദ്, ഷംസീർ ഇബ്രാഹിം തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്യും. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്നും രാവിലെ 10.30 ന് രാജ്ഭവനിലേക്കുള്ള പ്രകടനം ആരംഭിക്കും.

Tags:    
News Summary - welfare party protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.