പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range വാഹന പരിശോധനക്കിടെ എസ്.ഐയെ ഇടിച്ച് വീഴ്ത്തിയ രണ്ട് പേർ പിടിയിൽ
കഠിനംകുളം: സബ് ഇൻസ്പെക്ടർ ആർ. രതിഷ്കുമാറിനെ വാഹന പരിശോധനയ്ക്കിടെ ഇടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെട്ട പ്രതികൾ പൊലീസ് പിടിയിലായി.
പെരുമാതുറ പുത്തൻ വീട്ടിൽ മുഹമ്മദ് അർഷാദ് (30), മണക്കാട്ടു വിളാകം വയലരികത്തു വീട്ടിൽ ബിലാൽ (39) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്ന് സ്കൂട്ടർ പിടിച്ചെടുത്തു. കഴിഞ്ഞ മൂന്നാം തിയതി വൈകീട്ട് ഏഴുമണിയോടു കൂടിയാണ് ചാന്നാങ്കര പാലത്തിനു സമീപം വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ രണ്ടു പേർ പൊലീസിനെ മറികടന്ന് പോകാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയെ ഇടിച്ച് വീഴ്ത്തി കടന്നു കളഞ്ഞത്.
റോഡിൽ തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ എസ്.ഐയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.