വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തിരുവനന്തപുരം: ഒറ്റക്ക്​ താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറി മർദിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്​ത പ്രതിയെ ​െപാലീസ് അറസ്​റ്റ്​ ചെയ്​തെന്ന് സിറ്റി ​െപാലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.

ശ്രീകാര്യം ഗാന്ധിപുരം ഗണപതികോവിലിന്​ സമീപം കാവുവിളവീട്ടില്‍ ബിനു എന്ന ചിത്രസേനന്‍ (41) ആണ് അറസ്​റ്റിലായത്​. 31നു പുലർച്ചയാണ്​ കേസിനാസ്പദമായ അതിക്രമം നടന്നത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ ശ്രീകാര്യം എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡി​െൻറ നേതൃത്വത്തിലുള്ള ​െപാലീസ് സംഘമാണ് അറസ്​റ്റ്​ ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.