വധശ്രമക്കേസിലെ പ്രതി പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യ​താ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബ​ല്‍റാം​കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു. വ​ട്ടി​യൂ​ർ​ക്കാ​വ് മ​ല​മു​ക​ൾ കു​റ്റി​യാ​മൂ​ട് ദാ​സ് ഭ​വ​നി​ൽ ഉ​ണ്ണി (33) യെ​യാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

നെ​ട്ട​യം, ആ​ശ്ര​മം റോ​ഡി​ൽ ഒ​ഴു​കു​പാ​റ മേ​ലേ​വി​ള​വീ​ട്ടി​ൽ ച​ന്ദ്ര​നെ​യാ​ണ് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത്‌. പ്ര​തി​ക്ക് ക​ടം കൊ​ടു​ത്തി​രു​ന്ന തു​ക തി​രി​കെ ചോ​ദി​ച്ച​താ​ണ് ആ​ക്ര​മി​ക്കാ​ൻ കാ​ര​ണം. പ്ര​തി​ക്ക് എ​തി​രെ മു​മ്പും വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സ് എ​ടു​ക്കു​ക​യും അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

എ​സ്.​എ​ച്ച്.​ഒ ശാ​ന്ത​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ യേ​ശു​ദാ​സ്, ജ​യ​പ്ര​കാ​ശ്, പ്ര​ബേ​ഷ​ന്‍ എ​സ്.​ഐ അ​ഭി​ലാ​ഷ്, എ.​എ​സ്.​ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, രാ​ജേ​ഷ്, എ​സ്.​സി.​പി.​ഒ ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്​​റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - murder attempt case accused arrrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.