കസ്സീനി മരിക്കുന്നു

സൗരയൂഥത്തിൽ ചില ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാൻ ബഹിരാകാശ ഗവേഷണ ഏജൻസികൾ പ്രത്യേക ദൗത്യങ്ങൾക്ക് രൂപം നൽകാറുണ്ട്. അത്തരത്തിലൊന്നായിരുന്നു കസ്സീനി ദൗത്യം. ശനി ഗ്രഹത്തെക്കുറിച്ച പഠനമായിരുന്നു കസ്സീനി എന്ന കൃത്രിമോപഗ്രഹത്തിെൻറ വിക്ഷേപണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. ശനിയെന്ന് പറയുേമ്പാൾ ആ ഗ്രഹം മാത്രമല്ല. അതിെൻറ വലയങ്ങളെക്കുറിച്ചും ശനിയുടെ ഉപഗ്രഹങ്ങളെക്കുറിച്ചുമൊക്കെയുള്ള അന്വേഷണം ഇതിലുൾപ്പെടും. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും സംയുക്തമായാണ്  ബൃഹത്തായ ഇൗ പദ്ധതി ആവിഷ്കരിച്ചത്. 1997 ഒക്ടോബർ 15ന് അത് വിജയകരമായി വിക്ഷേപിച്ചു. ഏകദേശം ഏഴുവർഷത്തെ യാത്രക്കുശേഷം അത് ശനിയുടെ ഭ്രമണപഥത്തിലെത്തി. മണിക്കൂറിൽ ഏകദേശം 76,000 മൈൽ സഞ്ചരിച്ചാണ് കസ്സീനി ശനിയുടെ ആകർഷണവലയത്തിലെത്തിയത്. ശനിയെ ചുറ്റി ഇൗ ഉപഗ്രഹം നടത്തിയ നിരീക്ഷണങ്ങൾ ജ്യോതിശാസ്ത്ര പഠനത്തിൽ പല വിപ്ലവങ്ങൾക്കും തിരികൊളുത്തിയെന്ന് പറയാം. ശനിയുടെ വലയ വിസ്മയത്തെക്കുറിച്ച് നമുക്ക് കൃത്യമായ അറിവ് പകർന്നതും ടൈറ്റൻ ഉൾപ്പെടെയുള്ള ശനിയുടെ ഉപഗ്രഹങ്ങളുടെ വ്യക്തമായ ചിത്രങ്ങൾ നമുക്ക് ലഭിച്ചതുമെല്ലാം അതിൽ ചിലതുമാത്രം. 

കസ്സീനിയെ ഇപ്പോൾ ഒാർക്കാൻ മറ്റൊരു കാരണമുണ്ട്. 20 വർഷത്തെ പ്രയാണത്തിനുശേഷം കസ്സീനി മരിക്കാൻ പോവുകയാണെന്നാണ് ശാസ്ത്രലോകത്തുനിന്നുള്ള ഏറ്റവുംപുതിയ വാർത്ത. കസ്സീനിക്ക് ഇനി കൂടുതൽകാലം ശനിയെ വലംവെക്കാനുള്ള ഉൗർജം കൈയിലില്ലെത്ര. അതിനാൽ, അധികകാലം പ്രവർത്തിക്കാനാകില്ല. ഏപ്രിൽ 23ഒാടെ കസ്സീനിയുടെ സഞ്ചാരദിശമാറും. ശനിയുടെ വലയത്തിനും ഗ്രഹോപരിതലത്തിനും ഇടയിലേക്കാണ് മരണാസന്നനായ ഇൗ കൃത്രിമോപഗ്രഹം പ്രവേശിക്കുക. 

പിന്നെ, കുറച്ചുകാലം ഇൗ മേഖലയിൽ ചുറ്റിക്കറങ്ങും. സെപ്റ്റംബറോടെ പ്രവർത്തനം പൂർണമായും നിലക്കുന്നതോടെ അത് ശനിയുടെ ഉപരിതലത്തിലേക്ക് പതിക്കും. അതോടെ, ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ സംഭവബഹുലമായ ഒരു അധ്യായത്തിന് അവസാനവുമാകും. മുമ്പും പല ഉപഗ്രഹങ്ങളും ഇങ്ങനെ ശൂന്യാകാശത്തുവെച്ച് മരിച്ചിട്ടുണ്ടെങ്കിലും കസ്സീനി മരണസമയത്തും വ്യത്യസ്തമാകുന്നതിന് പിന്നിൽ വേറെയും കാരണങ്ങളുണ്ട്. അവസാനനിമിഷം വരെയും കസ്സീനിക്ക് ഭൂമിയിലേക്ക് ചിത്രങ്ങളയക്കാൻ കഴിയുമെന്നതാണത്. ഇൗ മാസം അവസാനത്തോടെ ശനിയുടെ വലയത്തിലേക്ക് പ്രവേശിക്കുന്ന കസ്സീനി ഒരുപാട് പുതിയ ചിത്രങ്ങൾ ഭൂമിയിലേക്കയക്കാൻ സാധ്യതയുണ്ട്. ബഹിരാകാശ ഗവേഷണത്തിൽ എന്നും വിസ്യമായി നിലനിൽക്കുന്ന ഇൗ വലയങ്ങളെക്കുറിച്ചുള്ള പുതിയ അറിവിലേക്ക് സൂചന നൽകുന്നതായിരിക്കും ഇൗ ചിത്രങ്ങൾ. അതുകൊണ്ടുതന്നെ, കസ്സീനിയുടെ  അവസാന ‘ശ്വാസം’വരെയുള്ള നിമിഷങ്ങൾ ശാസ്ത്രലോകത്തിന് പ്രധാനമാണ്. 

ശനിയുടെ വലയങ്ങളെക്കുറിച്ച് ആദ്യമായി ശാസ്ത്രീയപഠനം നടത്തിയ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ഇറ്റലിക്കാരനായ ഗിയോവാനി കസ്സീനി (1625^1712). ജ്യോതിശാസ്ത്രത്തിൽ ഇദ്ദേഹത്തിെൻറ സംഭാവനകൾ മാനിച്ചാണ് ഇൗ ശനി ദൗത്യത്തിന് കസ്സീനി എന്ന് പേര് നൽകിയത്. കസ്സീനി വിക്ഷേപിക്കുേമ്പാൾ കൂടെ കുഞ്ഞുേറാബോട്ടുമുണ്ടായിരുന്നു. ‘ഹൈഗൻസ്’ എന്നാണ് അതിെൻറ പേര്. ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ ഹൈഗൻസിനെ ഇറക്കുകയായിരുന്നു ലക്ഷ്യം. സൗരയൂഥത്തിൽ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഉപഗ്രഹങ്ങളിലൊന്നായിട്ടാണ് ടൈറ്റൻ കണക്കാക്കപ്പെടുന്നത്. 

ഡച്ച് ശാസ്ത്രകാരനായ ക്രിസ്റ്റ്യൻ ഹൈഗൻസ് ആണ് 1655ൽ ടൈറ്റൻ കണ്ടെത്തിയത്. അതുകൊണ്ടുകൂടിയാണ് റോബോട്ടിക് ലാൻഡറിന് ആ പേര് വന്നത്.  2004ൽ ഡിസംബറിൽ കസ്സീനിയിൽനിന്ന് വേർപ്പെട്ട ഹൈഗൻസ് ടൈറ്റൻ ലക്ഷ്യമാക്കി നീങ്ങി. 20 ദിവസത്തിനുശേഷം ടൈറ്റെൻറ ഉപരിതലത്തിൽ ഹൈഗൻസ് ഇറങ്ങി. ഏതാനും മണിക്കൂറുകൾ മാത്രം പ്രവർത്തിക്കാനുള്ള ശേഷിയേ അതിനുണ്ടായിരുന്നുള്ളൂ. ആ സമയത്തിനുള്ളിൽ ടൈറ്റെൻറ കുറച്ച് ഉപരിതല ചിത്രങ്ങൾ അത് പകർത്തി കസ്സീനിക്ക് അയച്ചുകൊടുത്തു. കസ്സീനി അത് ഭൂമിയിലുമെത്തിച്ചു. 

കസ്സീനി ദൗത്യത്തിെൻറ ഏറ്റവുംവലിയ സംഭാവനകളിലൊന്നായിരുന്നു ഹൈഗൻസിനെ ടൈറ്റനിലിറക്കിയത്. അതിനുമുമ്പ് ചൊവ്വയിൽ ഇതുപോലെ റോബോട്ടിക് വാഹനം ഇറക്കിയിട്ടുണ്ട്. പക്ഷേ, ചൊവ്വയിലേക്ക് ഭൂമിയിൽനിന്ന് ആറുമാസത്തെ യാത്രയേ ഉള്ളൂ. കസ്സീനി ഏഴുവർഷം ശൂന്യാകാശത്ത് സഞ്ചരിച്ചതിന് ശേഷമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ഇത്രയും ദൂരം ഹൈഗൻസിെന വഹിച്ചുവെന്നതുതന്നെ അദ്ഭുതമാണ്. 

വേറെയും സംഭാവനകളുണ്ട് കസ്സീനിക്ക്. യാത്രക്കിടെ, ശുക്രെൻറയും വ്യാഴത്തിെൻറയും തെളിമയുള്ള ചിത്രങ്ങൾ പകർത്തിയതാണ് അതിലൊന്ന്. ശനിയുടെ ഏഴ് പുതിയ ഉപഗ്രഹങ്ങളെയും കസ്സീനി കണ്ടെത്തി. ശനിയുടെ ഉപഗ്രഹമായ എൻസിലാഡസിൽ  ജലസാന്നിധ്യത്തിെൻറ സൂചനകൾ നൽകിയതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. 2005ൽ കസ്സീനി ഇൗ ഉപഗ്രഹത്തിെൻറ സമീപത്തുകൂടി പറക്കാൻ തുടങ്ങിയതോടെയാണ്  അതിെൻറ ദക്ഷിണധ്രുവ പ്രദേശത്ത് വളരെയുയർന്ന തോതിലുള്ള ജലസാന്നിധ്യമുണ്ടെന്ന് മനസ്സിലായത്. ഈ ഭാഗത്തുനിന്ന് പുറത്തേക്കു വമിച്ചിരുന്ന നീരാവിയും അതിനോടൊപ്പം വന്ന ഉപ്പുപരലുകളും മഞ്ഞുകട്ടകളും കസ്സീനിയുടെ കാമറയിൽ പതിഞ്ഞു. സെക്കൻഡിൽ 200 കി.ഗ്രാം വീതമാണ് ഇവ പുറംതള്ളുന്നതായും മനസ്സിലായി. ഇങ്ങനെ പുറംതള്ളുന്ന പദാർഥങ്ങളാണ് ശനിയുടെ വലയങ്ങളിലുള്ളതെന്ന് പിന്നീട് വ്യക്തമായി. ഇങ്ങനെ പല ജ്യോതിശാസ്ത്ര സമസ്യകൾക്കും ഉത്തരം കണ്ടെത്തിയ ഒരു വലിയ ദൗത്യമാണ് അസ്തമിക്കാൻ പോകുന്നത്.

Tags:    
News Summary - cheppu science

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT