Posted On
date_range Updated On
date_range 187 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി
ന്യൂഡൽഹി: അസിസ്റ്റന്‍റ് എൻജിനീയർ ഉൾപ്പെടെ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ച് യൂണിയൻ പബ്ലിക് സർവിസ് കമ്മീഷൻ. 187 തസ്തികകളിലേക്കാണ് വിജ്ഞാപനം.
കേന്ദ്രസർക്കാറിന്‍റെ വകുപ്പുകൾ, മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലേക്കാണ് നിയമനം.
യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്ൈസറ്റായ upsc.gov.in ലൂടെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 14.
അസിസ്റ്റൻറ് കമ്മീഷണർ -രണ്ട്, അസിസ്റ്റൻറ് എൻജിനീയർ 157, ജൂനിയർ ടൈം സ്കെയിൽ 17, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ -ഒമ്പത്, അസിസ്റ്റൻസ് പ്രഫസർ -രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത, പ്രായപരിധി ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.