ഡൽഹി സർവകലാശാല അണ്ടർ ഗ്രാജ്വേറ്റ്​ കോഴ്​സ്​: മൂന്നു ദിവസത്തിൽ​ 80,000 അപേക്ഷകൾ

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ അണ്ടർ ഗ്രാജ്വേറ്റ്​ കോഴ്​സുകൾക്ക്​ ആദ്യ മൂന്നു ദിവസങ്ങൾകൊണ്ട്​ എത്തിയത്​ 80,000നടുത്ത്​ അപേക്ഷകൾ. മെയ്​ 15നാണ്​ അപേക്ഷകൾ സ്വീകരിച്ച്​ തുടങ്ങിയത്​. ആകെ 79,906 അപേക്ഷകളാണ്​ ലഭിച്ചത്​. ഇതിൽ 39,286 അപേക്ഷകൾ മെറിറ്റ്​ അടിസ്​ഥാനത്തിലുള്ളതും16,269 എണ്ണം പ്രവേശന പരീക്ഷയുടെ അടിസ്​ഥാനത്തിലുള്ളതുമാണ്​. ഇവർ പൂർണമായോ ഭാഗികമായോ ഒാൺലൈൻ രജിസ്​ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്​. ബാക്കിയുള്ളവയിൽ 50 ശതമാനം നടപടികൾ പോലും കഴിഞ്ഞിട്ടില്ല. 

ഏകദേശം 25,000 അപേക്ഷകർ ഫീസ്​ അടച്ചുകഴിഞ്ഞു. 27,822 പുരുഷ അപേക്ഷകരും 23,217 ​ സ്ത്രീ അപേക്ഷകരും.12പേർ മറ്റുള്ളവരുമാണ്​.​ സംവരണാനുകൂല്യമില്ലാത്ത 34,368 അപേക്ഷകരും 9,853പേർ വരുമാന പരിധിക്കു താഴെയുള്ള ഒ.ബി.സി അപേക്ഷകരുമാണ്​​. യു.ജി കോഴ്​സുകളിലേക്കുള്ള രജിസ്​ട്രേഷൻ സമയ പരിധി ജൂൺ ഏഴിന്​ വൈകീട്ട്​ ആറു മണിക്കാണ്​​ അവസാനിക്കുന്നത്​.

Tags:    
News Summary - ug course-delhi university-education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.