Posted On
date_range Updated On
date_range കാലിക്കറ്റ്: പുതിയ കോളജ്, കോഴ്സ്, സീറ്റ് വർധന എന്നിവക്ക് അപേക്ഷിക്കാം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ പുതിയ കോളജുകൾ, നിലവിലുള്ള കോളജുകളിൽ പുതിയ കോഴ്സുകൾ, സീറ്റ് വർധന എന്നിവക്ക് 2018--19, 2019-20 അധ്യയന വർഷത്തിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പിഴകൂടാതെ ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
പുതിയ കോളജിന് 5,000 രൂപയും, മറ്റുള്ളവക്ക് 2,000 രൂപയും പിഴയോടെ ഡിസംബർ 31വരെയും അപേക്ഷിക്കാം. അപേക്ഷ ഫോറം 500 രൂപ ചലാൻ രസീതി സഹിതം ആവശ്യപ്പെട്ടാൽ സർവകലാശാല അഡ്മിനിസ്േട്രഷൻ വിഭാഗത്തിലെ സ്റ്റോറിൽനിന്ന് നേരിട്ടും, ചലാനും സ്റ്റാമ്പൊട്ടിച്ച് വിലാസമെഴുതിയ കവറു സഹിതം അപേക്ഷിച്ചാൽ ഡെ. െരജിസ്ട്രാർ, ഭരണവിഭാഗം, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽനിന്ന് തപാൽ മാർഗവും ലഭിക്കും.
വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ കോളജ് െഡവലപ്മെൻറ് കൗൺസിൽ എന്ന ലിങ്ക് സന്ദർശിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.