Posted On
date_range Updated On
date_range എംഫിൽ, പിഎച്ച്.ഡി തീസിസുകളുടെ സബ്മിഷൻ തീയതി ആറുമാസം കൂടി നീട്ടി
ന്യൂഡൽഹി: എംഫിൽ, പിഎച്ച്.ഡി തീസിസുകളുടെ സബ്മിഷൻ തീയതി ആറുമാസം കൂടി നീട്ടിയതായി യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ. ഫെലോഷിപ്പിന്‍റെ കാലാവധി അഞ്ചുവർഷം മാത്രമേ നിലനിൽക്കൂവെന്നും യു.ജി.സി അറിയിച്ചു.
2021 ഡിസംബർ 31നകം സമർപ്പിക്കേണ്ടിയിരുന്ന തീസിസുകൾ 2022 ജൂൺ 30നകം സമർപ്പിച്ചാൽ മതിയാകും. ഇതിനിടയിലുള്ള തീയതികളിൽ തീസിസ് സമർപ്പിക്കേണ്ടവർക്കും ഈ ആനകൂല്യം ലഭിക്കും. അവരും 2022 ജൂൺ 30ന് സമർപ്പിച്ചാൽ മതിയാകും. ഗവേഷകരുടെ ആവശ്യപ്രകാരമാണ് തീയതി നീട്ടിയതെന്നും യു.ജി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.