കോഴിക്കോട്: എൻ.ഐ.ടിയിൽ വിവിധ വകുപ്പുകളിലേക്കായി താൽകാലിക അധ്യാപകരെ നിയമിക്കുന്നു. സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് തുടങ്ങിയ എൻജിനീയറിങ് വകുപ്പുകളിലേക്കാണ് താൽകാലിക അധ്യാപകരെ നിയമിക്കുന്നത്. കൂടാതെ എജ്യൂക്കേഷൻ വകുപ്പിന് കീഴിൽ വിദ്യാഭ്യാസം, ഇക്കണോമിക്സ്, ബോട്ടണി അധ്യാപകരെയും സെന്റർ ഫോർ ഇന്നവേഷൻ, എന്റർപ്രെന്യൂർഷിപ് ആൻഡ് ഇൻക്യൂബേഷൻ വകുപ്പിന് കീഴിൽ സംരംഭകത്വം, മാനേജ്മന്റ് വിദ്യാഭ്യാസം മറ്റ് അനുബന്ധ മേഖലകൾ എന്നിവയിലും താൽകാലിക അടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്.
ജൂലൈയിൽ ആരംഭിക്കുന്ന ഒരു സെമസ്റ്റർ കാലയളവിലേക്കായിരിക്കും നിയമനം. പിഎച്ച്.ഡി ബിരുദധാരികൾക്ക് പ്രതിമാസം 70,000 രൂപയും ഗവേഷണ പ്രബന്ധം സമർപ്പിച്ച് കാത്തിരിക്കുന്നവർക്ക് പ്രതിമാസം 58,000 രൂപയുമാണ് ഏകീകൃത പ്രതിഫലം. യോഗ്യത, അപേക്ഷാ ഫോറം, പൊതുവായ നിർദേശങ്ങൾ എന്നിവക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ എട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.