വിവിധ തസ്തികകളിലായി 35 ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
തസ്തികകളും യോഗ്യതയും, ബ്രാക്കറ്റില്‍ ഒഴിവുകളുടെ എണ്ണം: ക്രോപ്സ് ഡെവലപ്മെന്‍റ് ഡയറക്ടറേറ്റില്‍ ജോയന്‍റ് ഡയറക്ടര്‍ (മൂന്ന്)- ഏതെങ്കിലും അഗ്രികള്‍ച്ചറല്‍ സയന്‍സ് വിഷയത്തില്‍ പി.ജി. ഉയര്‍ന്ന പ്രായപരിധി -45.
ഫാം മെഷിനറി ട്രെയിനിങ് ആന്‍ഡ് ടെസ്്റ്റിങ് ഇന്‍സ്്റ്റിറ്റ്യൂട്ടില്‍ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍(രണ്ട്) -അഗ്രികള്‍ച്ചറല്‍ അല്ളെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി. പ്രായപരിധി -30
സിദ്ധ മെഡിക്കല്‍ ഓഫിസര്‍/ റിസര്‍ച്ച് ഓഫിസര്‍(രണ്ട്) -സിദ്ധ മെഡിസിന്‍ ഡിഗ്രി. പ്രായപരിധി -35
സീനിയര്‍ എക്സാമിനര്‍ ഓഫ് ട്രേഡ് മാര്‍ക്സ് ആന്‍ഡ് ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് (നാല്) -നിയമബിരുദം. പ്രായപരിധി -35
സീനിയര്‍ സയന്‍റിഫിക് ഓഫിസര്‍ ഗ്രേഡ് രണ്ട് -ആര്‍മമെന്‍റ് (നാല്)- െമക്കാനിക്കല്‍ അല്ളെങ്കില്‍ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. പ്രായപരിധി -35
സീനിയര്‍ ഓഫിസര്‍ ഗ്രേഡ് രണ്ട് -കെമിസ്ട്രി(ഒന്ന്) -കെമിക്കല്‍ ടെക്നോളജിയില്‍ എന്‍ജിനീയറിങ് ബിരുദം അല്ളെങ്കില്‍ എം.എസ്സി ഇന്‍ അനലിറ്റിക്കല്‍ കെമിസ്ട്രി/ ഓര്‍ഗാനിക് കെമിസ്ട്രി. പ്രായപരിധി -38.
സീനിയര്‍ സയന്‍റിഫിക് ഓഫിസര്‍ ഗ്രേഡ് രണ്ട് -എന്‍ജിനീയറിങ് (നാല്) -മെക്കാനിക്കല്‍ അല്ളെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം. പ്രായപരിധി -35.
സീനിയര്‍ സയന്‍റിഫിക് ഓഫിസര്‍ ഗ്രേഡ് രണ്ട് -മെറ്റലര്‍ജി (ഒന്ന്)-മെറ്റലര്‍ജിയില്‍ എന്‍ജിനീയറിങ് ബിരുദം അല്ളെങ്കില്‍ ബി.ടെക്. പ്രായപരിധി -35.
ഇക്കണോമിക് ഓഫിസര്‍ (രണ്ട്) -ഇക്കണോമിക്സ്, അപൈ്ളഡ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് ഇവയിലൊന്നില്‍ മാസ്്റ്റര്‍ ബിരുദം. പ്രായപരിധി-30
നോണ്‍-മെഡിക്കല്‍ ഡെപ്യൂട്ടി അസിസ്്റ്റന്‍റ് ഡയറക്ടര്‍-ബയോകെമിസ്ട്രി(ഒന്ന്)-ബയോകെമിസ്ട്രിയില്‍ മാസ്്റ്റര്‍ ബിരുദം. പ്രായപരിധി-35.
സീനിയര്‍ ഗ്രേഡ് ഓഫ് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്(ആറ്) ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം ഡിപ്ളോമയും.
ഇന്‍ഡസ്ട്രിയല്‍ മാനേജ്മെന്‍റ് ആന്‍ഡ് ട്രെയിനിങ്ങില്‍ അസിസ്്റ്റന്‍റ് ഡയറക്ടര്‍ ഗ്രേഡ് രണ്ട്-(രണ്ട്) എതെങ്കിലും എന്‍ജിനീയറിങ് ബിരുദം അല്ളെങ്കില്‍ ബിസിനസ് മാനേജ്മെന്‍റ്, ഇന്‍ഡ്സട്രിയല്‍ മാനേജ്മെന്‍റ്, പ്രൊഡക്ഷന്‍ മാനേജ്മെന്‍റ് ഇവയിലൊന്നില്‍ പി.ജി. പ്രായപരിധി (30)
ലെതര്‍ ആന്‍ഡ് ഫൂട്ട്്വെയറില്‍ അസിസ്്റ്റന്‍റ് ഡയറക്ടര്‍ ഗ്രേഡ് രണ്ട്-(ഒന്ന്)-ലെതര്‍/ ഫൂട്ട്്വെയര്‍ ടെക്നോളജിയില്‍ ഡിഗ്രി. പ്രായപരിധി-30.
യു.പി.എസ്.സി ഓഫിസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ഒന്ന്) ലൈഫ് സയന്‍സ്, ബയോ സയന്‍സ്, ബോട്ടണി, സുവോളജി, എക്കോളജി, എന്‍വിയോണ്‍മെന്‍റല്‍ സയന്‍സ് ഇവയിലൊന്നില്‍ മാസ്്റ്റര്‍ ബിരുദം. പ്രായപരിധി -40.
യു.പി.എസ്.സി ഓഫിസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ഒന്ന്) പൊളിറ്റിക്കല്‍ സയന്‍സ്, പബ്ളിക് അഡ്മിനിസ്ട്രേഷന്‍, ജ്യോഗ്രഫി, ഇക്കണോമിക്സ് ഇവയിലൊന്നില്‍ ബിരുദം. പ്രായപരിധി (45)
തസ്തികകളില്‍ വിവിധ വിഭാഗങ്ങള്‍ക്കും വികലാംഗര്‍ക്കുമുള്ള പരിഗണനയും പ്രായപരിധിയിലുള്ള ഇളവുകളെക്കുറിച്ചും യു.പി.എസ്.സി വെബ്സൈറ്റിലുണ്ട്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 28. അപേക്ഷയുടെ പ്രിന്‍റ് സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 29.
അപേക്ഷ ഫീസ്: 25 രൂപ. ഫീസ് സ്്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖകളിലോ നെറ്റ് ബാങ്കിങ് വഴിയോ വിസ/മാസ്്റ്റര്‍ കാര്‍ഡ് /ക്രെഡിറ്റ് കാര്‍ഡ് വഴിയോ പണമയക്കാം. എസ്.സി, എസ്.ടി, വികലാംഗര്‍ ഒ.ബി.സി വനിതകള്‍ എന്നിവര്‍ക്ക് ഫീസ് അടക്കേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.upsc.gov.in/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.