ഒ.എം.ആര്‍ പരീക്ഷ
തിരുവനന്തപുരം: ഇന്‍ഡസ്ട്രിയല്‍ ട്രെയ്നിങ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍-ആര്‍കിടെക്ചറല്‍ അസിസ്റ്റന്‍റ് (കാറ്റഗറി നമ്പര്‍ 527/2012) തസ്തികയിലേക്ക് മേയ് 26ന് രാവിലെ 10.30 മുതല്‍ 12.15വരെ നടക്കുന്ന ഒ.എം.ആര്‍ പൊതുപരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ പി.എസ്.സിയുടെ www.keralapsc.gov.in ല്‍നിന്ന് ഉദ്യോഗാര്‍ഥികള്‍ അവരുടെ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം.
ഇന്‍റര്‍വ്യൂ
കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ തസ്തികമാറ്റം വഴി എല്‍.പി സ്കൂള്‍ അസിസ്റ്റന്‍റ് (കാറ്റഗറി നമ്പര്‍ 288/2014) തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അപേക്ഷിച്ച ഉദ്യോഗാര്‍ഥികളുടെ ഇന്‍റര്‍വ്യൂ മേയ് 20ന് രാവിലെ 9.40 മുതല്‍ പി.എസ്.സി കൊല്ലം ജില്ലാ ഓഫിസില്‍ നടത്തും. കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ സോഷ്യല്‍ സ്റ്റഡീസ് തമിഴ് മീഡിയം (ബൈട്രാന്‍സ്ഫര്‍, കാറ്റഗറി നമ്പര്‍ 206/2014) തസ്തികയുടെ ഇന്‍റര്‍വ്യൂ മേയ് 20ന് രാവിലെ എട്ടുമുതല്‍ കെ.പി.എസ്.സി കൊല്ലം ജില്ലാ ഓഫിസില്‍ നടത്തും.
അസ്സല്‍ പ്രമാണ പരിശോധന
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനില്‍ കെയര്‍ ടേക്കര്‍ (കാറ്റഗറി നമ്പര്‍ 465/2010) തസ്തികയുടെ സാധ്യത്യാപട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന മേയ് 20ന് രാവിലെ 8.30 മുതല്‍ പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് വ്യക്തിഗത മെമ്മോ അയച്ചിട്ടുണ്ട്.
കായികക്ഷമതാ പരീക്ഷ
ജയില്‍ വകുപ്പില്‍ തൃശൂര്‍, കണ്ണൂര്‍ യൂനിറ്റുകളില്‍ മെയില്‍ വാര്‍ഡര്‍ (കാറ്റഗറി നമ്പര്‍ 268/2013) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ കായികക്ഷമതാ പരീക്ഷ മേയ് 20 മുതല്‍ തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നടത്തും. (തൃശൂര്‍ 20മുതല്‍ 29വരെ, കണ്ണൂര്‍ 20മുതല്‍ 28വരെ 23, 24 തീയതികള്‍ ഒഴികെ) അഡ്മിഷന്‍ ടിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.