ഇന്‍റര്‍വ്യൂ
തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 439/2012) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഇന്‍റര്‍വ്യൂ ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ പി.എസ്.സി. കൊല്ലം ജില്ലാ ഓഫിസില്‍ നടത്തും. ജൂണ്‍ 27വരെ ഇന്‍റര്‍വ്യൂ മെമ്മോ ലഭിക്കാത്തവര്‍ പി.എസ്.സി. കൊല്ലം ജില്ലാ ഓഫിസുമായി ബന്ധപ്പെടണം.
ഒ.എം.ആര്‍ പരീക്ഷ
വിദ്യാഭ്യാസവകുപ്പില്‍ (പാലക്കാട് ജില്ല) ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ (യു.പി.സ്കൂള്‍, മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 13/2014) തസ്തികയിലേക്ക് വെള്ളിയാഴ്ച രാവിലെ 7.30മുതല്‍ 9.15 വരെ പാലക്കാട് മൂത്താന്തറ കര്‍ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഒ.എം.ആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ പി.എസ്.സി വെബ്സൈറ്റില്‍ ലഭിക്കും.
ഒ.ടി.ആര്‍ വെരിഫിക്കേഷന്‍
തൃശൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍/മുനിസിപ്പല്‍ കോമണ്‍ സര്‍വിസില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 666/2012) തസ്തികയുടെ ഒ.എം.ആര്‍. പരീക്ഷക്ക് ഹാജരായവരുടെ വണ്‍ടൈം വെരിഫിക്കേഷന്‍ ജൂണ്‍ 26, 29, 30 തീയതികളില്‍ തൃശൂര്‍ ജില്ലാ പി.എസ്.സി. ഓഫിസില്‍ നടത്തും. ഇതുസംബന്ധിച്ച അറിയിപ്പ് പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ട്.
ഉദ്യോഗാര്‍ഥികള്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, സാമുദായിക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ പ്രൊഫൈലില്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്തശേഷം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ജില്ലാ പി.എസ്.സി ഓഫിസില്‍ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.