പി.എസ്.സി പ്രായോഗിക പരീക്ഷ

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ തുറമുഖ വകുപ്പില്‍ ടഗ് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 321/2013, 65/2014) സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളുടെ പ്രായോഗിക പരീക്ഷ 2015 ജൂലൈ 14 മുതല്‍ 16വരെ രാവിലെ ആറ് മുതല്‍ കൊല്ലം തങ്കശ്ശേരി തുറമുഖത്ത് നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ് നല്‍കിയിട്ടുണ്ട്. ലഭിക്കാത്തവര്‍ കോഴിക്കോട് ജില്ലാ ഓഫിസുമായി ബന്ധപ്പെടണം.  

ഒ.എം.ആര്‍ പരീക്ഷ
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയില്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (കാറ്റഗറി നമ്പര്‍ 411/2014) തസ്തികയിലേക്ക് 21ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒ.എം.ആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ www.keralapsc.gov.in ല്‍നിന്ന് ഉദ്യോഗാര്‍ഥികള്‍ അവരവരുടെ യൂസര്‍ ഐഡിയും  പാസ്വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.