പരീക്ഷ പരിഷ്കാരവും വിലപ്പോയില്ല, എൽ.ഡി.സി, എൽ.ജി.എസ് റാങ്ക്പട്ടിക വൈകുന്നു

തിരുവനന്തപുരം: വിജ്ഞാപനം പ്രസിദ്ധീകരിച്ച് രണ്ടരവർഷം കഴിഞ്ഞിട്ടും പ്രധാന തസ്തികകളായ ലോവർ ഡിവിഷൻ ക്ലർക്ക് (എൽ.ഡി.സി), ലാസ്റ്റ് ഗ്രേഡ് സർവൻറ് (എൽ.ജി.എസ്) തസ്തികകളിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാകാതെ പി.എസ്.സി. വേഗം റാങ്ക് പട്ടിക പുറത്തിറക്കാനാകുമെന്ന് അവകാശപ്പെട്ട് പി.എസ്.സി നടപ്പാക്കിയ പുതിയ പരീക്ഷ പരിഷ്കാരങ്ങളുടെ ഇരയാണ് രണ്ട് റാങ്ക് ലിസ്റ്റുകളും.

ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് ഇരു തസ്തികകളിലും പരീക്ഷ എഴുതി ജോലിക്ക് കാത്തിരിക്കുന്നത്. 2019 മുതൽ പി.എസ്.സി ആവിഷ്കരിച്ച പ്രാഥമിക-മുഖ്യ പരീക്ഷ പരിഷ്കാരങ്ങളിൽ ആദ്യത്തേതും ഇവയായിരുന്നു. ഇതുവഴി ചുരുങ്ങിയ സമയത്തിനുള്ളിൽ റാങ്ക് പട്ടിക ആവുമെന്നാണ് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ അവകാശപ്പെട്ടിരുന്നത്. എൽ.ഡി.സി, എൽ.ജി.എസ്, മറ്റ് പത്താം തരം യോഗ്യതയുള്ള തസ്തികകളുടെ പ്രാഥമിക പരീക്ഷ 2021 ഫെബ്രുവരി- മാർച്ചിലും മുഖ്യ പരീക്ഷ നവംബർ-ഡിസംബറിലും നടന്നു. എന്നാൽ വിജ്ഞാപനമായി രണ്ടരവർഷവും പ്രാഥമിക പരീക്ഷ നടന്ന് ഒരു വർഷവും മുഖ്യ പരീക്ഷ നടന്ന് നാലുമാസവും പൂർത്തിയായിട്ടും ചുരുക്കപ്പട്ടിക പോലും പ്രസിദ്ധീകരിക്കാൻ സാധിച്ചിട്ടില്ല.

മുൻ റാങ്ക് പട്ടിക ആഗസ്റ്റ് നാലിന് അവസാനിച്ചിരുന്നു. സർക്കാർ സ്ഥാപനങ്ങളുടെ നട്ടെല്ലായി നിലനിൽക്കുന്ന ഇരു തസ്തികകളിലേക്കും നിയമനം നടക്കാത്തത് വകുപ്പുകളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഈ അവസ്ഥ കണക്കിലെടുത്ത് ഒഴിവുകളിലേക്ക് താൽക്കാലികക്കാരെ തിരുകിക്കയറ്റുന്നതായും ആരോപണമുണ്ട്. റാങ്ക് ലിസ്റ്റ് നിലവിലില്ലെന്നുകരുതി ഉദ്യോഗാർഥികൾക്ക് നഷ്ടമുണ്ടാകില്ലെന്നാണ് പി.എസ്.സി വിശദീകരണം. റിപ്പോർട്ട് ചെയ്ത എല്ലാ ഒഴിവിലേക്കും ഒന്നിച്ച് നിയമനം ശിപാർശ നൽകുന്നതിനാൽ റാങ്ക് ലിസ്റ്റുകളുടെ തുടക്കത്തിൽതന്നെ കൂടുതൽ പേർക്ക് നിയമനം ലഭിക്കുമെന്നും പി.എസ്.സി അറിയിച്ചു.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കൂ​ടി, ഇ​ത്ത​വ​ണ ആ​റ് ഘ​ട്ടം

ഈ ​വ​ർ​ഷ​ത്തെ പ​ത്താം​ത​ലം പ്രാ​ഥ​മി​ക പ​രീ​ക്ഷ മേ​യ് 15 മു​ത​ൽ ജൂ​ൈ​ല 16 വ​രെ ആ​റ്​ ഘ​ട്ട​മാ​യി ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ക​ണ​ക്കി​ലെ​ടു​ത്താ​ണ് നാ​ല്​ ഘ​ട്ട​മെ​ന്ന​ത്​ കൂ​ട്ടി​യ​ത്. മേ​യ് 15, 18, ജൂ​ൺ 11, 19, ജൂ​ൈ​ല ര​ണ്ട്, 16 ആ​ണ് തീ​യ​തി​ക​ൾ. 12.69 ല​ക്ഷം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് പ്രാ​ഥ​മി​ക പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഓ​രോ ഘ​ട്ട​ത്തി​ലും 2.11 ല​ക്ഷം പേ​ർ​ക്കാ​ണ്​ അ​വ​സ​രം. 76 കാ​റ്റ​ഗ​റി​ക​ളി​ലെ 141 ത​സ്തി​ക​ക​ളി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്രാ​ഥ​മി​ക പ​രീ​ക്ഷ.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ അ​നു​വ​ദി​ച്ച അ​ധി​ക 15 മി​നി​റ്റ്​ പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ​ക്ക് ല​ഭി​ക്കി​ല്ല. അ​തു​കൊ​ണ്ട് നൂ​റ്​ ചോ​ദ്യ​ത്തി​ന്​ ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​ർ​ക്കൊ​ണ്ട് ഉ​ത്ത​രം ക​ണ്ടെ​ത്ത​ണം. ഒ.​എം.​ആ​ർ രീ​തി​യി​ലാ​യി​രി​ക്കും പ​രീ​ക്ഷ. ഇം​ഗ്ലീ​ഷ് ഒ​ഴി​വാ​ക്കി മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട ഭാ​ഷ​ക​ളി​ലാ​യി​രി​ക്കും ചോ​ദ്യ​ങ്ങ​ൾ ന​ൽ​കു​ക. ഓ​രോ ത​സ്തി​ക​ക്കും മു​ഖ്യ പ​രീ​ക്ഷ വെ​വ്വേ​റെ ന​ട​ത്തും.

Tags:    
News Summary - Protest against delay in LDC and LGS rank list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.