പ്രസവം, രോഗം: പി.എസ്​.സിയുടെ 10ാം ക്ലാസ്​ വരെ അടിസ്ഥാന യോഗ്യത പരീക്ഷ എഴുതാൻ മറ്റൊരു ദിനം

തിരുവനന്തപുരം: 10ാം ക്ലാസ്​ വരെ അടിസ്ഥാന യോഗ്യതയുള്ളവർക്കായി ഇൗമാസം 20, 25, മാർച്ച് ആറ്​ തീയതികളിൽ നടത്തുന്ന പൊതു പ്രാഥമിക പരീക്ഷ എഴുതേണ്ട ഉദ്യോഗാർഥികളിൽ ഗൗരവതരമായ അസൗകര്യമുള്ളവർക്ക്​ ഉപാധികളോടെ മാർച്ച് 13ന്​ പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന്​ പി.എസ്​.സി.

പരീക്ഷാ ദിവസങ്ങളിലോ, തൊട്ടടുത്ത ദിവസങ്ങളിലോ പ്രസവ തീയതി വരുന്ന/പ്രസവം കഴിഞ്ഞ സ്​ത്രീകൾ, കോവിഡ് പോസിറ്റിവായവർ, ഗുരുതരമായ അപകടം സംഭവിച്ചവർ, അംഗീകൃത യൂനിവേഴ്സിറ്റികളുടെ പരീക്ഷകളോ സർക്കാർ സർവിസിലേക്കുള്ള മറ്റ് പരീക്ഷകളോ ഉള്ളവർ എന്നിവർ ഇത് സംബന്ധിച്ച സ്വീകാര്യമായ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിച്ചാൽ ഇക്കാര്യം പരിഗണിക്കും.

ഉദ്യോഗാർഥികൾ jointce.psc@kerala.gov.in എന്ന ഇ മെയിൽ ഐ.ഡിയിലാണ് അപേക്ഷ നൽകേണ്ടത്. പരീക്ഷാ തീയതിക്കുമുമ്പ്​ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.