നിഫ്റ്റി-2027: ഫാഷൻ ടെക്നോളജി പ്രവേശന പരീക്ഷ ജനുവരി 10ന്; അപേക്ഷ നവംബർ 16നകം
രാജ്യത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (നിഫ്റ്റ്) 20 കാമ്പസുകളിലായി നടത്തുന്ന വിവിധ യു.ജി, പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ (നിഫ്റ്റി 2027) ജനുവരി 10ന് ദേശീയതലത്തിൽ നടത്തും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാ ചുമതല.
പ്രോഗ്രാമുകൾ: ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്) നാലു വർഷം, സ്പെഷലൈസേഷനുകൾ- ഫാഷൻ കമ്യൂണിക്കേഷൻ, അക്സാസകറി ഡിസൈൻ, ഫാഷൻ ഡിസൈൻ, നിറ്റ്വയർ ഡിസൈൻ, ലതർ ഡിസൈൻ, ടെക്സ്റ്റയിൽ ഡിസൈൻ, ഫാഷൻ ഇന്റീരിയേഴ്സ്
യോഗ്യത: ഹയർ സെക്കൻഡറി / പ്ലസ്ടു / തത്തുല്യം അല്ലെങ്കിൽ മൂന്ന്/നാലുവർഷ അംഗീകൃത ഡിപ്ലോമ
- ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ് ടെക്) നാലു വർഷം, യോഗ്യത- പ്ലസ്ടു ഡിപ്ലോമ /തത്തുല്യം. യു.ജി പ്രോഗ്രാമുകൾക്കുള്ള പ്രായപരിധി 24 വയസ്സ്. എസ്.സി/ എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് അഞ്ചു വർഷത്തെ ഇളവുണ്ട്.
- മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്), രണ്ടു വർഷം, മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (എം.എഫ്.എം) രണ്ടുവർഷ, യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം അല്ലെങ്കിൽ എൻ.ഐ.എഫ്.ടി/ എൻ.ഐ.ഡി ത്രിവത്സര ഡിപ്ലോമ.
- മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി, രണ്ടുവർഷം, യോഗ്യത: ബി.എഫ് ടെക് അല്ലെങ്കിൽ ബി.ഇ/ബി.ടെക് (മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് പ്രായപരിധിയില്ല).
പ്രവേശന പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത ജനറൽ എബിലിറ്റി ടെസ്റ്റ് (ഗാട്ട്), പേനയും പേപ്പറും ഉപയോഗിച്ചുള്ള ക്രിയേറ്റിവ് എലിബിറ്റി ടെസ്റ്റ് (കാറ്റ്) എന്നിങ്ങനെ രണ്ടുതരം ടെസ്റ്റുകളാണുള്ളത്.
- ബി.ഡെസ് പ്രോഗ്രാമിന് ഗാട്ട്, കാറ്റ് എന്നീ രണ്ടു ടെസ്റ്റുകളിലും യോഗ്യത നേടുന്നതോടൊപ്പം സിറ്റുവേഷൻ ടെസ്റ്റിലും വിജയിക്കണം.
- ബി.എഫ് ടെക് പ്രോഗ്രാമിന് ഗാട്ട് യോഗ്യത നേടിയാൽ മതി.
- എം.ഡെസ് പ്രോഗ്രാമിലേക്ക് ഗാട്ടും കാറ്റും വിജയിച്ച് വ്യക്തിഗത അഭിമുഖം നേരിടണം. എം.എഫ്.എം, എം.എഫ് ടെക് പ്രോഗ്രാമുകൾക്ക് ഗാട്ട് യോഗ്യത നേടി ഇന്റർവ്യൂ അഭിമുഖീകരിക്കണം.
പരീക്ഷാ കേന്ദ്രം: കേരളത്തിൽ എറണാകുളം / ആലപ്പുഴ / കോട്ടയം / കൊച്ചി / കണ്ണൂർ / കൊല്ലം / മലപ്പുറം / പാലക്കാട് / കോഴിക്കോട് / തിരുവനന്തപുരം / തൃശൂർ നഗരങ്ങളിൽ
രജിസ്ട്രേഷൻ, ഫീസ്: ടെസ്റ്റ് അഭിമുഖീകരിക്കുന്നതിന് നിർദേശാനുസരണം ഓൺലൈനിൽ നവംബർ 16 വരെ അപേക്ഷിക്കാം. 5000 രൂപ ലേറ്റ് ഫീസോടുകൂടി നവംബർ 21 വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. അപേക്ഷയിൽ തെറ്റുതിരുത്താൻ നവംബർ 22-25 വരെ സൗകര്യമുണ്ടാകും.
അഡ്മിറ്റ് കാർഡ് www.nta.ac.inൽ നിന്നും ജനുവരി നാലിന് ഡൗൺലോഡ് ചെയ്യാം.
നിഫ്റ്റ് കാമ്പസുകൾ: കണ്ണൂർ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഭോപാൽ, ഭുവനേശ്വർ, ദാമൻ, ഗാന്ധിനഗർ, ജോസ്പൂർ, കാൻഗ്ര, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി, പഞ്ച്കുള, പട്ന, റായ്ബറേലി, റായ്പൂർ, ഷില്ലോങ്, ശ്രീനഗർ, വാരാണസി എന്നിവിടങ്ങളിലാണ്.
വിശദവിവരങ്ങൾ: https://exams.nta.nic.in/niftee
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.