എൻ.ഐ.ടിയിലോ ഐ.ഐ.ടിയിലോ പ്രവേശനം നേടിയാൽ ശമ്പളത്തിന്റെ 40 ശതമാനം നൽകും; അച്ഛന്റെ വാഗ്ദാനത്തെ കുറിച്ച് മകൻ

ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും പഠിക്കുക എന്നത് പല മിടുക്കരുടെയും സ്വപ്നമാണ്. മകൻ ഐ.ഐ.ടിയിലോ എൻ.ഐ.ടിയിലോ പ്രവേശനം നേടിയാൽ തന്റെ ശമ്പളത്തിന്റെ 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു പിതാവിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മകൻ തന്നെയാണ് ഇതുസംബന്ധിച്ച കുറിപ്പ് റെഡ്ഡിറ്റിൽ പങ്കുവെച്ചത്.

''ഐ.ഐ.ടി, എൻ.ഐ.ടി, ബിറ്റ്സാറ്റ്, ഐ.ഐ.ടി പോലുള്ള ഉന്നത സ്ഥാപനങ്ങളിലൊന്നിൽ പ്രവേശനം നേടിയാൽ വിരമിക്കുന്നത് വരെ എല്ലാ മാസവും തന്റെ ശമ്പളത്തിന്റെ 40 ശതമാനം നൽകാമെന്ന് പറഞ്ഞിരിക്കുകയാണ് എന്റെ അച്ഛൻ.''-എന്നാണ് കുറിപ്പ്.

ഇത്തരത്തിലുള്ള ഏതെങ്കിലുമൊരു സ്ഥാപനത്തിൽ പ്രവേശനം കിട്ടിയാൽ തന്റെ ശമ്പളത്തിന്റെ 100 ശതമാനവും അദ്ദേഹത്തിന് തിരിച്ചു നൽകണമെന്നും നിബന്ധനയുണ്ടെന്നും മകൻ കുറിച്ചിട്ടുണ്ട്. അച്ഛന്റെ കൈയക്ഷരത്തിലുള്ള കുറിപ്പ് സഹിതമാണ് മകൻ റെഡ്ഡിറ്റിൽ പങ്കുവെച്ചത്.

കുറിപ്പിന് രസകരമായ മറുപടികളും ലഭിച്ചിട്ടുണ്ട്. എനിക്ക് ഐ.ഐ.ടിയിൽ പ്രവേശനം ലഭിക്കുന്ന ദിവസം ജോലിയിൽ നിന്ന് വിരമിക്കുമെന്നാണ് എന്റെ അച്ഛൻ പറഞ്ഞിട്ടുള്ളതെന്നാണ് ഒരാളുടെ പ്രതികരണം.

നിങ്ങൾ പിതാവിന് നൽകുന്ന പണം മുഴുവൻ അദ്ദേഹം നിക്ഷേപിക്കും. 10 വർഷം കഴിഞ്ഞാൽ നിങ്ങൾക്കതിന്റെ വരുമാനവും ലഭിക്കും. മാതാപിതാക്കൾ മക്കളെ സ്നേഹിക്കുന്നത് ഇങ്ങനെയാണ്...എന്നാണ് മറ്റൊരാൾ കുറിച്ചത്.

എനിക്ക് തോന്നുന്നത് നിങ്ങളുടെ അച്ഛൻ നിങ്ങളെ കളിയാക്കിയതാണ് എന്നാണ്-എന്നായിരുന്നു മറ്റൊരു യൂസറുടെ കമന്റ്.


Tags:    
News Summary - Father declares he will give 40% of his salary to son if he gets admission in IIT or NIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.