Posted On
date_range Updated On
date_range യു.ജി.സി നെറ്റ് അഡ്മിറ്റ് കാർഡുകൾ ഇന്ന് പ്രസിദ്ധീകരിക്കും
ന്യൂഡൽഹി: അധ്യാപക യോഗ്യത പരീക്ഷയായ നെറ്റ് 2021ന്‍റെ അഡ്മിറ്റ് കാർഡുകൾ യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ നവംബർ എട്ടിന് പ്രസിദ്ധപ്പെടുത്തും. ഉദ്യോഗാർഥികൾക്ക് ugcnet.nta.nic.in ഔദ്യോഗിക വെബ്സൈറ്റിലൂടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.
നവംബർ 20 മുതൽ ഡിസംബർ അഞ്ച് വരെയാണ് നെറ്റ് പരീക്ഷ നടക്കുക. നേരത്തേ ഡിസംബർ 2021ലും ജൂൺ 2021ലും നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ് സാഹചര്യത്തിൽ നീട്ടിവെക്കുകയായിരുന്നു. ഇതോടെ 2021ലെ നെറ്റ് പരീക്ഷ നംവബർ 2021ൽ ഒരുമിച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു.
അഡ്മിറ്റ് കാർഡുകൾ ഇല്ലാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.