ത്രിവത്സര എൽഎൽ.ബി പ്രവേശനപരീക്ഷ 20ന്​  

തി​രു​വ​ന​ന്ത​പു​രം: ജൂ​ൺ 13ന്​ ​ന​ട​ത്താ​നി​രു​ന്ന 2020-21 ലെ ​ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്സ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ ജൂ​ൺ 20ലേ​ക്ക്​ മാ​റ്റി. അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ  വെ​ബ്സൈ​റ്റി​ൽ (www.cee.kerala.gov.in) നി​ന്ന്​ ജൂ​​ൺ 12ന്​ ​വൈ​കീ​ട്ട്​ മൂ​ന്നി​ന്​ മു​മ്പ്​ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം. 

ക​ണ്ടെ​യ്ൻ​മ​െൻറ്​ സോ​ൺ/​ക്വാ​റ​ൻ​റീ​നിൽ​െ​പ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അതു രേ​ഖ​പ്പെ​ടു​ത്ത​ി​വേ​ണം കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ​െച​യ്യേ​ണ്ട​ത്. ക​ള​ർ പ്രി​ൻ​റൗ​ട്ട് അ​ഭി​കാ​മ്യ​ം. രേ​ഖ​ക​ളി​ലോ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ലോ വ​ന്ന അ​പാ​ക​ത മൂ​ലം കാ​ർ​ഡു​ക​ൾ ത​ട​ഞ്ഞു​െ​വ​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ ഹോം ​പേ​ജി​ലെ 'Memo' എ​ന്ന ലി​ങ്ക് ക്ലി​ക്ക് ചെ​യ്യു​മ്പോ​ൾ  ന്യൂ​ന​ത​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളറിയാം. 

അ​ത്ത​രം രേ​ഖ​ക​ൾ ജൂ​ൺ 18ന്​  ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ്​ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ  ഇ-​മെ​യി​ൽ വ​ഴി ജൂ​ൺ 12ന്​ ​വൈ​കീ​ട്ട്​ മൂ​ന്നി​ന്​ മു​മ്പ്​ സ​മ​ർ​പ്പി​ക്ക​ണം. ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​ർ മ​റ​ന്നവ​ർ 'Forgot Application Number' ലി​ങ്ക് ക്ലി​ക്ക് ചെ​യ്ത് പേ​ര് ന​ൽ​കി​യാ​ൽ പേ​ര്, അ​ഡ്ര​സ്, ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​ർ കാ​ണാം. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471-2525300.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.