എസ്​.എസ്​.എൽ.സി, ഹയർസെക്കൻഡറി പുതിയ പരീക്ഷകേന്ദ്രം അനുവദിച്ച്​ പട്ടിക പുറത്തിറക്കി

തിരുവനന്ത​പുരം: കോവിഡ്​ 19 ​​െൻറ പശ്ചാത്തലത്തിൽ എസ്​.എസ്​.എൽ.സി, ഹയർസെക്കൻഡറി, വൊ​ക്കേഷനൽ പരീക്ഷ​േകന്ദ്ര മാറ്റത്തിന്​ അപേക്ഷിച്ച വിദ്യാർഥികൾക്ക്​ പുതിയ പരീക്ഷ​േ​കന്ദ്രം അനുവദിച്ചുകൊണ്ടുള്ള പട്ടിക പുറത്തിറക്കി. പരീക്ഷയെഴുതുന്ന കോഴ്​സുകൾ ലഭ്യമല്ലാത്ത പരീക്ഷകേന്ദ്രം തെരഞ്ഞെടുത്തവർക്ക്​ പ്രസ്​തുത കോഴ്​സുകൾ നിലവിലുള്ള തൊട്ടടുത്ത പരീക്ഷ കേന്ദ്രം അനുവദിക്കുകയും ചെയ്​തു​. 

https://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്​സൈറ്റുകളിലെ ‘Application for Centre Change‘ എന്ന ലിങ്കിലൂടെ വിവരങ്ങൾ ലഭ്യമാകും. പുതിയ പരീക്ഷകേന്ദ്രം അനുവദിച്ചുകൊണ്ടുള്ള വ്യക്തിഗത സ്ലിപ്​ Centre Allot Slip എന്ന ലിങ്കിലൂടെ പ്രി​​െൻറടുക്കാം.

പുതിയ പരീക്ഷകേന്ദ്രത്തിൽ പരീക്ഷ എഴുത​ുന്നതിന്​ നിലവിലെ ഹാൾടിക്കറ്റും വെബ്​സൈറ്റിൽനിന്ന്​ ലഭിക്കുന്ന സ​െൻറർ അലോട്ട്​ സ്ലിപും ആവശ്യമാണ്​. ഏതെങ്കിലു​ം വിദ്യാർഥിക്ക്​ ഹോൾടിക്കറ്റ്​ കൈവശമില്ലാത്ത സാഹചര്യത്തിൽ സ​െൻറർ അലോട്ട്​ സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയും ഹാജരാക്കിയാൽ മതിയാകും.

2020 മാർച്ചിലെ ​െപാതു പരീക്ഷകൾക്ക്​ പരീക്ഷ സഹായം അനുവദിച്ചിട്ടുള്ള സി.ഡബ്ല്യൂ.എസ്​.എൻ വിദ്യാർഥികളുടെ രക്ഷിതാക്കൾ പുതിയ പരീക്ഷകേന്ദ്രം ചീഫ്​ സൂപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ട്​ പുതിയ കേന്ദ്രത്തിൽ സ്​ക്രൈബ്​/ഇൻറർപ്രട്ടർ സേവനം ഉറപ്പാക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയകറക്​ടർ അറിയിച്ചു.
 

Tags:    
News Summary - SSLC, Highersecondary New Exam Centre List Released -Education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.