ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) ജി.ഡി കോൺസ്റ്റബിൾ പരീക്ഷ 2026ന്റെ പ്രൊവിഷനൽ ഉത്തരസൂചിക ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് ഇപ്പോൾ എസ്.എസ്.സി പോർട്ടലിൽ ലോഗിൻ ചെയ്ത് താൽക്കാലിക ഉത്തരസൂചിക, റെസ്പോൺസ് ഷീറ്റ്, ചോദ്യപേപ്പർ എന്നിവ ഡൗൺലോഡ് ചെയ്യാം. ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ഉത്തരസൂചിക ഡൗൺലോഡ് ചെയ്ത് സ്വന്തം മാർക്ക് കണക്കാക്കാൻ കഴിയും.
ഉത്തരസൂചികയിൽ പിശകുകൾ അറിയിക്കുന്നതിനായി ഒബ്ജക്ഷൻ വിൻഡോയും എസ്.എസ്.സി തുറന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി പരാതികൾ സമർപ്പിക്കാം. സമർപ്പിക്കുന്ന ഓരോ ചോദ്യത്തിനും 50 രൂപ ഫീസ് ബാധകമായിരിക്കും. 20 വരെയാണ് പരാതികൾ സമർപ്പിക്കാൻ അവസരം. അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ലഭിക്കുന്ന പരാതികളാണ് എസ്.എസ്.സി പരിശോധിക്കുക. തുടർന്ന് ഫൈനൽ ആൻസർ കീയും ഫലവും പ്രഖ്യാപിക്കും.
ഉത്തരസൂചിക ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?
ഇന്ത്യൻ അർധസൈനിക വിഭാഗങ്ങളിൽ കോൺസ്റ്റബിൾ തസ്തികകളിലേക്ക് എസ്.എസ്.സി നടത്തുന്ന ദേശീയതല പരീക്ഷയാണ് എസ്.എസ്.സി ജി.ഡി. ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി, എസ്.എസ്.എഫ്, അസം റൈഫിൾസ്, എൻ.സി.ബി എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന പ്രധാന സേനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.