നീറ്റ്​ 2021 സെപ്​റ്റംബർ 12ന്​ തന്നെ; പരീക്ഷ മാറ്റണമെന്ന ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്​ 2021 പരീക്ഷ തീയതിയിൽ മാറ്റമില്ല. പരീക്ഷ നീട്ടിവെക്കണമെന്ന്​ ഹരജി സുപ്രീംകോടതി തള്ളി.

സെപ്​റ്റംബർ 12നാണ്​ നീറ്റ്​ പരീക്ഷ. ലക്ഷകണക്കിന്​ വിദ്യാർഥികൾ കഠിനമായ പരിശ്രമം നടത്തുന്ന സമയത്ത്​ പരീക്ഷ മാറ്റാനാകില്ലെന്നും​ ഇക്കാര്യത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചില വിദ്യാർഥികളുടെ മാത്രം ആവശ്യം പരിഗണിച്ച്​ പരീക്ഷ മാറ്റിവെക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ്​ എ.എം. ഖാൻവിൽക്കൽ അധ്യക്ഷനായ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​.

വരും ദിവസങ്ങളിൽ മറ്റു പ്രവേശന പരീക്ഷകളും നടക്കു​ന്നതിനാൽ നീറ്റ്​ മാറ്റണമെന്നായിരുന്നു ഹരജി നൽകിയ വിദ്യാർഥികളുടെ ആവശ്യം. 

തൊട്ടടുത്ത ദിവസങ്ങളിലായി പരീക്ഷ അഡ്​മിറ്റ്​ കാർഡ്​ പ്രസിദ്ധീകരിക്കും. neet.nta.nic.in ലൂടെ അഡ്​മിറ്റ്​ കാർഡ്​ ഡൗൺലോഡ്​ ചെയ്യാം. കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​​ങ്ങ​ളി​ലേ​ക്കാ​ൾ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചിട്ടുണ്ട്​. രാജ്യത്ത്​ 14 ലക്ഷത്തോളം വിദ്യാർഥികൾ എഴുതുന്ന പ്രവേശന പരീക്ഷയാണ്​ നീറ്റ്​.

Tags:    
News Summary - NEET 2021 will be held on September 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.